???? ????????? ????? ???? ???? ????

മനാമ: ബഹ്റൈനിലെ മാലിന്യ സംസ്കരണ പദ്ധതികള്‍ ശരിയായ ദിശയിലാണെന്ന് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാ നും ഹമദ് രാജാവി​​െൻറ പ്രത്യേക പ്രതിനിധിയുമായ ശൈഖ് അബ്​ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫ വിലയിരുത്തി. പരിസ്ഥിതി സംരക്ഷണത്തിലും അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും വിവിധ ദീര്‍ഘ കാല പദ്ധതികളാണ് ബഹ്റൈന്‍ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്​ചപ്പാടുകളും നിര്‍ദേശങ്ങളുമനുസരിച്ച് ഇക്കാര്യത്തില്‍ ചടുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. സുസ്ഥിര വികസനത്തി​​െൻറ അടിസ്ഥാനങ്ങളിലൊന്ന് പരിസ്ഥിതി സംരക്ഷണമാണ്. മാലിന്യ സംസ്കരണത്തിന് ബൃഹദ് പദ്ധതിയാണ് ബഹ്​റൈൻ ആവിഷ്കരിച്ചിട്ടുള്ളത്. ഇതിനായി തയാറാക്കിയ പദ്ധതി പ്രകാരം കാര്യങ്ങള്‍ മുന്നോട്ടു പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തില്‍ വിവിധ പദ്ധതികൾ വിലയിരുത്തുകയും ഇതുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയാറാക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യോഗത്തില്‍ പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ ബിന്‍ റാഷിദ് ആല്‍ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ, പൊതുമരാമത്ത്-മുനിസിപ്പൽ^‍നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്​ദുല്ല ഖലഫ്, മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹ്, പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് മുബാറക് ബിന്‍ ദൈന എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - waste-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.