മുഹസിൻ ചീക്കിലോട്
മജീഷ്യന്റെ മായാജാല പ്രകടനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ആൾക്കൂട്ടം. ഒരാൾ നൽകിയ തൂവാല വെള്ളരിപ്രാവാക്കി മജീഷ്യൻ ആകാശത്തേക്ക് പറത്തിവിട്ടു. മറ്റൊരാൾ നൽകിയ പേന പാമ്പായിഴഞ്ഞു.
അതിശയിച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ മെലിഞ്ഞുണങ്ങിയ ഒരു തെരുവ് ബാലൻ മജീഷ്യനടുത്തെത്തി. ചുരുട്ടിപ്പിടിച്ച അവന്റെ കുഞ്ഞുകൈ തുറന്നപ്പോൾ ഒരു പിടി മണ്ണ്! . പ്രത്യാശയാർന്ന കണ്ണുകളോടെ മജീഷ്യനോട് അവൻ ചോദിച്ചു. ‘ഇത് ചോറാക്കാൻ പറ്റ്വോ’? വിശന്നെരിയുന്ന അവന്റെ വയറിന്റെ ചൂടിൽ മജീഷ്യനും ആൾക്കൂട്ടവുമെല്ലാം വെന്തുപോയി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.