സൂര്യകിരണങ്ങളെന്നെ
തട്ടിയുണർത്തി,
കാറ്റുവന്നെന്നെത്തഴുകിത്തലോടി,
മഴമേഘങ്ങൾ
മിഴിനീർത്തുള്ളികളായ് പെയ്തു,
ഞാനൊരുഞ്ഞാലായ് ആടി..
ഗർജനത്തോടെ
ഇടിമിന്നലുകൾ
ഭൂമിയിലേക്കു പതിച്ച്
ഘോരഘോരം മുഴക്കി,
വീണ്ടും മഴത്തുള്ളികൾ
നൂണ് ഭൂമിയിലേക്ക്
പതിച്ചു
വാടിത്തളർന്ന ചെടികൾ
മഴത്തുള്ളികളേറ്റു
നിർവൃതി പൂണ്ടു,
പുതിയൊരു കാർമേഘം
മൂടുകയായ്
മഴ പെയ്തുകൊണ്ടിരിക്കുന്നു..
ഒരിക്കലും തെളിയാത്ത,
പെയ്ത് തീരാത്ത മേഘസമ്പുഷ്ടമായ
സങ്കീർണതയാണ് ജീവിതം ..!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.