വിസ്ഡം ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമത്തിൽനിന്ന്
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ വിസ്ഡം ബഹ്റൈൻ ചാപ്റ്റർ റിഫ സോൺ നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി റിഫ അബ്ദുല്ല സെന്ററിന് സമീപമുള്ള മജ് ലിസിൽ കുടുംബസംഗമം സംഘടിപ്പിച്ചു.
സാദിഖ് ബിൻ യഹ്യ ആമുഖ പ്രഭാഷണം നിർവഹിച്ച പരിപാടിയിൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ അധ്യക്ഷതവഹിച്ചു.
മുനിസിപ്പൽ ചെയർമാൻ ശൈഖ് അബ്ദുല്ല അബ്ദുല്ലത്വീഫ് സംഗമം ഉദ്ഘാടനം ചെയ്തു. ഇത് പോലുള്ള കൂട്ടായ്മയിൽ പ്രത്യേകിച്ച് ഇത്തരം പുണ്യകർമങ്ങളിൽ പങ്കെടുക്കാൻ സാധിച്ചതിൽ താനേറെ സന്തോഷവാനാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. തുടർന്ന് നടന്ന പരിപാടിയിൽ ‘വേരറിഞ്ഞു വളരണം’ എന്ന വിഷയത്തെ ആസ്പദമാക്കി ഇബ്രാഹിം അൽ ഹികമി, ‘വീടകം; സ്നേഹം തളിർക്കുന്നിടം’ എന്ന വിഷയത്തെ അധികരിച്ച് സജ്ജാദ് ബിൻ അബ്ദു റസാഖ് എന്നിവരുടെ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ നടന്നു.
കുഞ്ഞമ്മദ് റിഫ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.