മനാമ: അൽ മന്നായി സെന്റർ മലയാള വിഭാഗം വിസ്ഡം മനാമ യൂനിറ്റിന്റെ 2026 വർഷത്തേക്കുള്ള കമ്മിറ്റി നിലവിൽവന്നു. റയ്യാൻ സ്റ്റഡി സെന്ററിൽവെച്ച് ചേർന്ന യോഗത്തിൽ സെക്രട്ടറി ഷാഹിദ് യൂസഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സിദ്ദീഖ് പാലായാട്ടിൽ അധ്യക്ഷതവഹിച്ചു.
കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗത്തിൽ ഹംസ കെ. ഹമദ്, ഷബീർ ഉമ്മുൽ ഹസ്സം എന്നീ വരണാധികാരികളുടെ മേൽനോട്ടത്തിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുല്ലത്വീഫ് ആലിയമ്പത്ത് പ്രസിഡന്റായും ഷാഹിദ് യൂസുഫ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിലെ മറ്റു ഭാരവാഹികൾ അബ്ദുൽ വഹാബ് (ട്രഷറർ), സിദ്ദീഖ് പാലയാട്ടിൽ, ടി.കെ. അഷ്റഫ് (വൈസ് പ്രസിഡന്റ്), ഷഹബാസ് പി. മുഹമ്മദലി തലാൽ (ജോ. സെക്രട്ടറി) എന്നിവരാണ്. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ട്രഷറർ ഹംസ അമേത്, ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.