മനാമ: ബഹ്റൈനിലെ പ്രമുഖ ടീമുകളെ ഉൾപ്പെടുത്തി വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിക്കുന്ന ആദ്യ വടംവലി മത്സരം ഇന്ന് നടക്കും. സൽമാനിയയിലെ അൽ ഖാസിയ ക്ലബ് ഗ്രൗണ്ടിൽവെച്ചാണ് മത്സരം. വൈകീട്ട് 5 മുതൽ ആരംഭിക്കുന്ന മത്സരത്തിൽ ബഹ്റൈനിലെ പ്രഫഷനൽ വടംവലി ടീമുകൾ ഏറ്റുമുട്ടും.
ബഹ്റൈനിലെ ടഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ചാണ് മത്സരം. അവധിക്ക് നാട്ടിൽ പോയ വോയ്സ് ഓഫ് ആലപ്പി വടംവലി ടീം അംഗമായിരുന്ന മനു കെ രാജൻ, നാല് മാസം മുമ്പ് ബൈക്ക് അപകടത്തിൽ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ ട്രോഫിയും മറ്റു സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും. വോയ്സ് ഓഫ് ആലപ്പി സ്പോർസ് വിങ്ങിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. തരംഗ ശൈലിയിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.