വാദി അൽ സെയ്​ൽ ഭവന പദ്ധതിയുടെ കരാർ ഒപ്പിടൽ ചടങ്ങിൽനിന്ന്

വാദി അൽ സെയ്​ൽ ഭവന പദ്ധതിയുടെ കരാർ ഒപ്പിട്ടു

മനാമ: വാദി അൽ സെയ്​ൽ ഭവനപദ്ധതിയുടെ കരാർ ഭവന മന്ത്രാലയം ഒപ്പിട്ടു. ജി.സി.സി ഡെവലപ്​മെൻറ്​ പ്രോഗ്രാം ആണ്​ പദ്ധതിക്ക്​ സഹായം ചെയ്യുന്നത്​.

ഭവന മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ശൈഖ്​ ഖാലിദ്​ ബിൻ ഹമൂദ്​ ആൽ ഖലീഫ, സലേഹ്​ അബ്​ദുല്ല അൽ മുഹന്ന കോൺട്രാക്​ടിങ്​ കമ്പനി പ്രതിനിധി സൽമാൻ അൽ ജാസർ, ഭവന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പ​​െങ്കടുത്തു.

234 യൂനിറ്റുകളാണ്​ പദ്ധതിയിൽ ഉള്ളതെന്ന്​ അണ്ടർ സെക്രട്ടറി പറഞ്ഞു. 20 മാസത്തിനകം നിർമാണം പൂർത്തിയാകും. 40,000 ഭവന യൂനിറ്റുകൾ നിർമിക്കാനുള്ള ഹമദ്​ രാജാവി​െൻറ ഉത്തരവ്​ പ്രകാരമാണ്​ പദ്ധതി നടപ്പാക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.