മനാമ : ഷിഫാ അൽജസീറ മെഡിക്കൽ സെൻറർ മുഖ്യ പ്രയോജകരായി റിഫാ സ്റ്റാർ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ലുല ു എക്സ്ചേഞ്ച് പ്രൈസ് മണി ഏകദിന ഓപ്പൺ വോളിബോൾ ഫൈനലിൽ കെ.സി.എ ബഹ്റൈൻ ജേതാക്കളായി. റിഫാ ക്ലബ്ബ് ഇൻഡോർ സ്‌റ്റേഡിയ ത്തിൽ കെ .സി .എ .ബഹ്‌റൈൻ ടീമിന് ലുലു എക്സ്ചേഞ്ച് റിഫാ ബ്രാഞ്ച് മാനേജർ അനൂപും , റണ്ണേഴ്‌സ് അപ്പ് ടീമായ സി.എഫ്.സി അൽഖോബാർ ടീമിന് കിംഗ് പാക്ക് ട്രേഡിങ്ങ് മാനേജർ നിസാർ ട്രോഫികൾ സമ്മാനിച്ചു. റിഷിൽ ലുലു എക്സ്ചേഞ്ച് പ്രൈസ് മണിയും ടീന സഹർ റെസ്‌റ്റോറൻറ് ഡിന്നർ കൂപ്പണും വിതരണം ചെയ്‌തു.
ഫുഡ് സിറ്റി, ഫ്രഷ് വില്ല റെസ്റ്റോറൻറ്, ഐഡിയ മാർട്ട് , മനാമ സ്വിച്ച് ഗിയർ , റൂബി റസ്‌റ്റോറന്റ് എന്നിവർ സഹപ്രയോജകരായ ടൂർണമെൻറിൽ ബാലൻ, ലിജോ ജോൺ, രവി എന്നിവർ കളി നിയന്ത്രിച്ചു. സാജു കണ്ണൂർ ,വിവേക് , കെ.കെ.മുനീർ , അനസ് മണിയൂർ , മൂസ .ഇ .കെ , ഷൌക്കത്ത് പട്ടാമ്പി , മുബാറക് തൊട്ടിൽപ്പാലം , ജമാൽ , ഫസൽ പൊന്നാനി, കിരൺ കണ്ണൂർ , മുനീർ പേരാമ്പ്ര , അർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.