വോയ്സ് ഓഫ് മാമ്പ സംഘടിപ്പിച്ച സ്പോർട്സ് ഡേയിൽനിന്ന്

വോയ്സ് ഓഫ് മാമ്പ സ്പോർട്സ് ഡേയും മേയ് ദിനവും സംഘടിപ്പിച്ചു

മനാമ: വോയ്സ് ഓഫ് മാമ്പ ബഹ്റൈൻ ചാപ്റ്റർ മേയ് ദിനത്തിൽ 'കളിപ്പോര് ' എന്ന പേരിൽ സ്പോർട്സ് ഡേ'യും മേയ് ദിന'വും സംഘടിപ്പിച്ചു. പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ സി.വി. നാരായണനും സുബൈർ കണ്ണൂരും തൊഴിലാളി ദിന സന്ദേശങ്ങൾ കൈമാറി. ഷറഫുദ്ദീൻ തൈവളപ്പിൽ, സിറാജ് റിയ ട്രാവൽ എന്നിവർ വോയ്സ് ഓഫ് മാമ്പയുടെ പ്രവർത്തനങ്ങൾ സദസ്യരുമായി പങ്കുവെച്ചു. നൗഫൽ ചെട്ടിയാരത്ത്, ഖാദർ കേളോത്ത്, ഇഖ്ബാൽ ചെട്ടിയാരത്ത്, ബഷീർ കേളോത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

മാമ്പയിലെ, മല്ലിക്കണ്ടി, മുഴപ്പാല ആനേനിമെട്ട, കൊവ്വൽ എന്നീ പ്രദേശങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് യഥാക്രമം അബ്ദുൾ ഖാദർ, കേളോത്ത്, വഹീദ് തൈക്കണ്ടി, റഫീഖ്, ഷറഫുദ്ദീൻ തൈവളപ്പിൽ എന്നിവർ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകി. വോയ്സ് ഓഫ് മാമ്പ'യുടെ സ്ഥാപക നേതാക്കളിൽ ഒരാളായ വഹീദ് തൈക്കണ്ടിയെ ചടങ്ങിൽ ആദരിച്ചു. വോയ്സ് ഓഫ് മാമ്പക്ക് എന്നും കരുത്തായി നിലകൊള്ളുന്ന ശിഹാബ് സ്റ്റീൽ ഫോഴ്സ്, അലിഫ് ട്രേഡേഴ്സിന്‍റെ മുഹമ്മദ് എന്നിവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. വിവിധയിനം മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു. മാമ്പ ചാലഞ്ചേഴ്സിന്‍റെ നേതൃത്വത്തിൽ ഗ്രൂപ് തിരിച്ച് ക്രിക്കറ്റ് മത്സരങ്ങളും നടന്നു. പരിപാടിയുടെ കോഓഡിനേറ്റർ ഹാരിസ്, മീഡിയ ഓപറേറ്റർ നവാസ് എന്നിവരായിരുന്നു.

Tags:    
News Summary - Voice of Mamba organized Sports Day and May Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.