കണിയൊരുക്കിയും സദ്യയുണ്ടും  പ്രവാസി സമൂഹം വിഷു ആഘോഷിച്ചു

മനാമ: െഎശ്യര്യത്തി​െൻറയും സമൃദ്ധിയുടെയും സ്മരണകളുമായി ബഹ്റൈൻ പ്രവാസികൾ വിഷു ആഘോഷിച്ചു. വാരാന്ത്യ അവധി ദിവസമായതിനാൽ വിവിധ കുടുംബ കൂട്ടായ്മകളും സംഘടനകളും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ബഹ്റൈൻ കേരളീയ സമാജത്തിൽ വിഷുക്കണി ഒരുക്കിയിരുന്നു. കോഴിക്കോട് മണിയൂർ ‘അകം നാടകവേദി’യുടെ ‘തുന്നൽക്കാരൻ’ എന്ന നാടകം വൈകീട്ട് അരങ്ങേറി. 
ഗുരുദേവ സൊസൈറ്റിയുടെ നേതൃത്വത്തിൽ  കാനു ഗാർഡനിൽ ആഘോഷങ്ങൾ നടന്നു. വിഷുക്കണി ഒരുക്കിയും കലാപരിപാടികൾ നടത്തിയുമാണ് വിഷു ആഘോഷിച്ചത്.ഇവിടെ 1000ത്തിലധികം പേർ ആഘോഷങ്ങളിൽ പങ്കാളികളായി. സദ്യയും ഉണ്ടായിരുന്നു. കാനു ഗാർഡൻ അയ്യപ്പക്ഷേത്രത്തിൽ രാവിലെ നാലുമണിമുതൽ ഭക്തർ വിഷുക്കണി കാണാനെത്തി. വിഷു കൈനീട്ടവും നൽകി. വൈകീട്ട് വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരുന്നു.
അറാദ് അയ്യപ്പക്ഷേത്രത്തിൽ നാലരക്ക് നട തുറന്നു. വിഷു കണി കാണുവാൻ വൻ ജനത്തിരക്കായിരുന്നു. 
പ്രജിത്കുമാറാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. ഇവിടെയും വിഷുകൈനീട്ടം നൽകി. ൈവകീട്ട്  പ്രത്യേക പൂജ കളും ഭജനയും അന്നദാനവും നടന്നു.
ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്)യുടെ നേതൃത്വത്തിൽ കലാപരിപാടികളോടെ വിഷു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ വിഷുക്കണി കാണാൻ നിരവധി േപരെത്തി. ‘നടനം’ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാൾട്ടൺ ഹോട്ടലിൽ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു. വിപുലമായ സദ്യയും കലാപരിപാടികളുമാണ് നടത്തിയത്.സദ്യയിൽ കുടുംബസമേതം നിരവധി പേർ പെങ്കടുത്തു.
വൈകീട്ട് ‘അകം നാടകവേദി’യുടെ ‘പ്രവാസി’ എന്ന നാടകം അവതരിപ്പിച്ചു. 
കുട്ടികളുടെ നൃത്തവും മറ്റു കലാപരിപാടികളും അരങ്ങേറി. ഗിരീഷ് കല്ലേരി, ബാബുരാജ് മാഹി, രാഘവൻ, വി.പി.രഞ്ജിത്ത്, ആർ.പവിത്രൻ, കെ.ആർ.ചന്ദ്രൻ, സത്യൻ പേരാമ്പ്ര, രാജീവൻ വാണിമേൽ,പി.കെ.മുസ്തഫ, എം.എം.ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിലും വിഷു ആഘോഷവും വിഷു സദ്യയും സംഘടിപ്പിച്ചു.
 

Tags:    
News Summary - vishu-arad-temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.