മനാമ: താമസ നിയമലഘനം നടത്തിയ 71 പ്രവാസികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). മാർച്ച് രണ്ടിനും എട്ടിനുമിടയിൽ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എൽ.എം.ആർ.എ നടത്തിയ പരിശോധനകളിൽ തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ തൊഴിലാളികളെയാണ് നാടുകടത്തിയത്.
രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാവരും തൊഴിൽ നിയമങ്ങളും താമസനിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് എൽ.എം.ആർ.എയുടെ പരിശോധനകൾ. നിയമലംഘനങ്ങൾ തടയുന്നതിനായി തൊഴിലിടങ്ങളിൽ കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ www.Imra.gov.bh എന്ന വെബ്സൈറ്റിലെ ഇലക്ട്രോണിക് ഫോം വഴിയോ തവാസുൽ പ്ലാറ്റ്ഫോം വഴിയോ 17506055 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്ന് എൽ.എം.ആർ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.