വൈബ്സ് ഓഫ് ബഹ്റൈൻ സംഗീത പരിപാടിയുടെ ഉദ്ഘാടനം കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി നിർവഹിക്കുന്നു. ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീഖ് സമീപം
മനാമ: സാഗരംപോലെ പരന്നൊഴുകിയ സംഗീത മഹാഘോഷത്തിൽ ലയിച്ചലിഞ്ഞ് ബഹ്റൈൻ. മലായാള ഗാന രംഗത്തെ ഐതിഹാസിക താരങ്ങളൊന്നിച്ചപ്പോൾ പിറവിയെടുത്ത ആവേശ രാവ് തോരാതെ തുടർന്നത് ഏറെ മണിക്കൂറുകളാണ്.മുത്തും പവിഴവും വേർതിരിച്ചെടുക്കുന്ന നാട്ടിൽ ഗസലിന്റെയും മാപ്പിളപ്പാട്ടിന്റെയും സിനിമ, മെലടി പാട്ടുകളുടെയും പെറുക്കിയെടുത്ത രത്നങ്ങളായിരുന്നു സിത്താരയും അഫ്സലും നയിച്ച സംഘം പ്രേക്ഷകർക്കായൊരുക്കിയത്. മനാമ ക്രൗൺ പ്ലാസയിലെ ബഹ്റൈൻ കോൺഫറൻസ് സെന്ററിൽ സന്നിഹിതരായ പ്രൗഢ സദസ്സിന് മുന്നിൽ താരങ്ങൾ പാടിത്തിമിർത്തു.
ആദ്യന്തം ആവേശം തുടിച്ചുനിന്ന സംഗീതവിരുന്ന് ബഹ്റൈന് സമ്മാനിച്ചത് പുതുമകൾ നിറഞ്ഞ ഒരു വിസ്മയ രാവാണ്. കണ്ണും കാതും മനസ്സും നിറച്ചാണ് ഒാരോരുത്തരും ക്രൗൺ പ്ലാസ വിട്ടിറങ്ങിയത്. ബഹ്റൈനെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീഖ് ഗൾഫ് മാധ്യമത്തെ പരിചയപ്പെടുത്തി. മുഖ്യാതിഥിയായെത്തിയ കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി വൈബ്സ് ഓഫ് ബഹ്റൈന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.മലയാളത്തിൽ നമസ്കാരം പറഞ്ഞ് തുടങ്ങിയ ലോറി മലയാളി പ്രേക്ഷകരെയും ഗൾഫ് മാധ്യമത്തെയും പ്രശംസിച്ചു. മുഹമ്മദ് റഫീഖ് യൂസുഫ് ലോറിക്ക് ഗൾഫ് മാധ്യമത്തിന്റെയും മീഫ്രണ്ടിന്റെയും സ്നോഹോപഹാരം കൈമാറി.
പരിപാടിയുടെ മുഖ്യ പ്രായോജകരായ ആർ.പി ഗ്രൂപ് ഓഫ് കമ്പനീസിന്റെ സീനിയർ അഡ്മിൻ മാനേജർ അശോക് ജോസഫ്, കൺഡ്രി ഹെഡ് ഉണ്ണി, ബഹ്റൈൻ ലുലു ഗ്രൂപ് റീജിയനൽ മാനേജർ അബ്ദുൽ ഷുക്കൂർ, സൈൻ ബഹ്റൈൻ ഡീലേഴ്സ് അക്കൗണ്ട് മാനേജർ നുബിൻ അൻസാരി, ഇൻഡോമി ഇൻസ്റ്റന്റ് നൂഡിൽസ് ജി.സി.സി മാർക്കറ്റിങ് മാനേജർ സുബൈർ കാസി, ടെക്കോർബിറ്റ് ബിസിനസ്സ് ഹെഡ് ശഫീഖ് ഹസ്സൻ, ശ്രീസൗഖ്യ ആയുർവേദിക് സെന്റർ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. രവി കുമാർ കാവുങ്ങൽ, ഡോ. സ്മിത ബേബി, മലബാർ ഗോൾഡ് സോണൽ ഹെഡ് മുഹമ്മദ് റഫീഖ്, റീജനൽ ഡയറക്ടർ സക്കീർ, എം.എം.എസ്.ഇ ആൻ ഇ.ബി.ആർ ആൻഡ് കോ എം.ഡി എം.പി ഇബ്രാഹിം, കാപിറ്റൽ യൂനിവേഴ്സിറ്റി ജി.എം പാടി എൽ. നായിഡു, യുനിഗ്രാഡ് ജി.എം ജയപ്രകാശ് മേനോൻ, അൽ നമൽ ഗ്രൂപ് ഫൈനാൻസ് കൺട്രോളർ കുര്യൻ തോമസ്, ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, ബഹ്റൈൻ ഗൾഫ് മാധ്യമം റെസിഡന്റ് മാനേജർ അബ്ദുൽ ജലീൽ എന്നിവർ സന്നിഹിതരായിരുന്നു.
അതിഥികൾക്ക് അഫ്സലും സിത്താരയും മൊമൊന്റോ കൈമാറി. പ്രേക്ഷകരാൽ നിറഞ്ഞുകവിഞ്ഞ സദസ്സും മനസ്സു നിറഞ്ഞ അഭിപ്രായങ്ങളും ഗൾഫ് മാധ്യമത്തിന് കിട്ടിയ അംഗീകാരമായാണ് വിലയിരുത്തുന്നത്. നിങ്ങളുടെ ഈ ചേർത്തുപിടിക്കലുകൾക്ക് ഒട്ടും കോട്ടം വരാത്ത രീതിയിൽ വരുംവർഷങ്ങളിലും ഈ ആഘോഷങ്ങൾ നമ്മൾ തുടരും...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.