മനാമ: പ്രവാസലോകത്തും ഇന്ന് ‘ഉത്രാടപ്പാച്ചിൽ’. തിരുവോണത്തിന് ഒരുനാൾ മാത്രം ശേഷിക്കുേമ്പാൾ പ്രവാസി മലയാളികളുടെ മനസിൽ ഒാണാരവം അലതല്ലുകയാണ്. ജൻമനാട്ടിൽനിന്ന് കാതങ്ങൾ അകലെയാണങ്കിലും ഉറ്റവരുെട ഒാണ വിേശഷങ്ങൾക്ക് കാതോർക്കുകയാണ് പ്രവാസികൾ. എന്നാൽ നാട്ടിലെ ഒാണത്തെക്കാൾ പ്രവാസലോകത്തെ ഒാണാഘോഷത്തിന് വർണ്ണപ്പകിട്ട് കൂടുതലാണെന്നത് മറ്റൊരു യാഥാർഥ്യം. ആഴ്ചകൾക്ക് മുെമ്പ ബഹ്റൈനിലെ മലയാളി സമൂഹത്തിൽ ചെറുതും വലുതുമായ സംഘടനകൾ ഒാണാഘോഷം ആരംഭിച്ചുകഴിഞ്ഞു. അത് ആഴ്ചകളോളം തുടരുകയും ചെയ്യും. നാട്ടിൽ നാല് ദിനങ്ങളിൽ ഒാണാഘോഷം അവസാനിക്കുമെങ്കിലും ഗൾഫിൽ ഒാണം ഒരു മാസം കഴിഞ്ഞാലും അവസാനിക്കില്ല. അവധിദിനങ്ങൾ കിട്ടുന്നത് അനുസരിച്ച് ഒാണാഘോഷം തുടരും.
ഒാണക്കോടി വാങ്ങാൻ തിരക്ക്
ഒാണത്തിന് നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് ഒാണക്കോടി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകാനും തങ്ങളുടെ കുടുംബങ്ങളിെല ഒാണാഘോഷത്തിന് കുറവ് വരുത്താതിരിക്കാനും പ്രവാസികൾ ശ്രദ്ധിക്കുന്നുണ്ട്. മണിഎക്സ്ചേഞ്ചുകൾക്ക് മുന്നിൽ മലയാളികളുടെ ക്യൂ ഇക്കാര്യം ശരിവക്കുന്നു. ഇവിടെ കുടുംബങ്ങളായി കഴിയുന്നവരിൽ ഭൂരിപക്ഷം പ്രവാസികളും ഒാണക്കോടി എടുക്കാൻ എത്തുന്നുണ്ടെന്നാണ് വസ്ത്രവ്യാപാരമേഖലയിലെ സൂചനകൾ. എന്നാൽ ഒാരോരുത്തരും തങ്ങളുടെ വരുമാനം അനുസരിച്ച് ഷോപ്പിങിന് സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നു എന്നുമാത്രം. തൊഴിലാളികൾ സൂഖിലെ ചെറിയ വസ്ത്രവിൽപ്പന ശാലകളിലേക്ക് പോകുേമ്പാൾ ഇടത്തട്ടുകാർ കൂടുതൽ ഷോപ്പിങ് മാളുകളെയാണ് ആശ്രയിക്കുന്നത്.
സദ്യയുമായി റസ്റ്റോറൻറുകൾ
പ്രവാസലോകത്ത് ഇക്കുറി ഒാണസദ്യക്ക് മുൻകൂർ ബുക്കിങ് ക്ഷണിച്ചിരിക്കുന്ന റസ്റ്റോറൻറുകളുടെ എണ്ണം കൂടിയിട്ടുണ്ട്. നാട്ടിൽനിന്നുള്ള തൂശനിലയിൽ അസൽ നാടൻ കറികളും തുമ്പപ്പൂച്ചോറും പാലടയും കടലയുമുൾപ്പെടെയുള്ള പായസവും നിരത്തിയ ഒാണസദ്യയാണ് റസ്റ്റോറൻറുകൾ വിളമ്പാൻ ഒരുങ്ങുന്നത്. വൈവിദ്ധ്യമാർന്ന വിഭവങ്ങളാണ് റസ്റ്റോറൻറുകളുടെ ‘ഒാണസദ്യ മെനുകാർഡി’ലുള്ളത്.
കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം, മാങ്ങ^നാരങ്ങ അച്ചാറുകൾ, ഇഞ്ചിക്കറി, അവിയൽ, തോരൻ, പച്ചടി, കിച്ചടി, കാളൻ, നെയ് ചേർത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാർ, നെയ്യ്, വലിയ പപ്പടവും ചെറിയ പപ്പടവും, പഴം, പരിപ്പ് ഇങ്ങനെ നാനാതരം വിഭവങ്ങളാണ് റസ്േറ്റാറൻറുകളുടെ ഒാണസദ്യയിൽ ഉൾപ്പെടുക.
ബാച്ചിലേഴ്സ് റൂമുകളിലെ സദ്യ ഒരുക്കൽ
കുടുംബങ്ങളായി താമസിക്കുന്ന മലയാളികളിൽ പലരും ഒാണസദ്യ കഴിക്കാൻ റസ്റ്റോറൻറുകളിലേക്ക് പോകുേമ്പാൾ ബാച്ചിലേഴ്സ് മുറികളിൽ പലരും ഒാണസദ്യ സ്വന്തമായി ഉണ്ടാക്കാൻ താൽപര്യം കാണിക്കുന്നവരാണ്. ഒാണദിനങ്ങൾ ഇവിടെ പ്രവൃത്തിദിവസങ്ങൾ ആയിരിക്കും എന്നതിനാൽ അവധിദിനമായ വെള്ളിയാഴ്ച ഒാണസദ്യ ഉണ്ടാക്കാനായിരിക്കും ബാച്ചിലേഴ്സ് ശ്രമം. യുവാക്കൾക്ക് പാചകത്തോട് കൂടിവരുന്ന താൽപര്യം ഇതിനൊരു കാരണമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഒാണക്കളികൾ തുടങ്ങി
ഒാണത്തിെൻറ ഭാഗമായുള്ള ആവേശകരമായ മത്സരങ്ങളും വിവിധ ഒാണക്കളികളും ആഴ്ചകൾക്കുമുെമ്പ ആരംഭിച്ചുകഴിഞ്ഞു. ബഹ്റൈൻ കേരളീയ സമാജം, സിംസ്, കേരള കാത്തലിക് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഒാണക്കളികൾക്ക് തുടക്കമിട്ടത്. ഇതിൽ ബഹ്റൈൻ കേരളീയ സമാജത്തിലെ വിവിധ ഒാണ പ്പരിപാടികൾ ഏറെ ജനകീയമാകുകയും ചെയ്തു. കബഡി, വടംവലി മത്സരങ്ങളിൽ പെങ്കടുക്കാൻ ഏറെ ആളുകളുണ്ടായി. നാടൻപലഹാര മേള, പായിസമേള എന്നിവ ശ്രദ്ധിക്കപ്പെട്ടു. തീറ്റമത്സരം, തലയണയടി, പഞ്ചഗുസ്തി, പുഷ്അപ് മത്സരം തുടങ്ങിയവയും ശ്രദ്ധേയമായി. വടംവലിയിലും തലയണയടി മത്സരത്തിലും ബഹ്റൈനികൾ വിജയിച്ചതും ഏറെ കയ്യടിക്ക് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.