യു.എസ് നേവി വൈസ് അഡ്മിറൽ ജോർജ് വിക്കോഫ് എ.എം.എച്ച് സന്ദർശനവേളയിൽ
മനാമ: യു.എസ് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ്, യു.എസ്. 5ാമത് ഫ്ലീറ്റ്, കംബൈൻഡ് മാരിടൈം ഫോഴ്സസ് എന്നിവയുടെ വൈസ് അഡ്മിറൽ ജോർജ് എം. വിക്കോഫ് അൽ ആലിയിലെ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ (എ.എം.എച്ച്) കോർപറേറ്റ് സി.ഇ.ഒ ആയ ഡോ. ജോർജ് ചെറിയാനുമായി കൂടിക്കാഴ്ച നടത്തി.
സന്ദർശനവേളയിൽ ആശുപത്രി സൗകര്യങ്ങൾ കാണുന്നതിനും വിവരങ്ങൾ നൽകുന്നതിനുമായി ഡോ. ചെറിയാൻ അദ്ദേഹത്തെ അനുഗമിച്ചു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ ഗ്രൂപ് സി.ഇ.ഒ ജൂലിയ ടോവി, ആശുപത്രിയുടെ 120 വർഷത്തെ ചരിത്രത്തെക്കുറിച്ച് അവർ എഴുതിയ ‘എ ജേർണി ട്രൂ ദ ഡികേഡ്സ്’ എന്ന പുസ്തകം വൈസ് അഡ്മിറലിന് സമ്മാനിച്ചു. യു.എസ് നേവിയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ആശുപത്രി നേതൃത്വവും യോഗത്തിൽ പങ്കെടുത്തു. ആശുപത്രിയുടെ പാരമ്പര്യത്തെക്കുറിച്ചും ആരോഗ്യരംഗത്തെ യു.എസ്-ബഹ്റൈൻ ബന്ധത്തിന്റെ ദീർഘകാല ചരിത്രത്തെക്കുറിച്ചും അവർ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.