യു.​പി.​സി ഗ്രൂ​പ്പി​ന്റെ ‘അ​രി​സോ​ൺ’ ബ്രാ​ൻ​ഡി​ന്റെ മ​നാ​മ​യി​ലെ സം​യു​ക്ത ബി​സി​ന​സ് ഹ​ബ്ബി​ന്റെ

ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്ന്

യു.പി.സി ഗ്രൂപ്പിന്റെ ‘അരിസോൺ’ ബിസിനസ് ഹബ് മനാമയിൽ ആരംഭിച്ചു

മനാമ: യു.പി.സി ഗ്രൂപ്പിന്റെ ‘അരിസോൺ’ ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന ട്രാവൽസ് ആൻഡ് ടൂറിസം, ഗിഫ്റ്റ് ആൻഡ് ഐ.ടി സൊലൂഷൻസ്, ബിസിനസ് കൺസൾട്ടൻസി എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ബിസിനസ് ഹബ് മനാമയിൽ പ്രവർത്തനമാരംഭിച്ചു. മനാമ ഫിഷ് റൗണ്ട് എബൗട്ടിന് സമീപം (അയക്കൂറ പാർക്ക്) പ്രവർത്തിക്കുന്ന ബിസിനസ് ഹബ്ബിന്റെ ഉദ്ഘാടനം യു.പി.സി ഗ്രൂപ് മാനേജിങ് ഡയറക്ടർ ആരിഫ് കയ്യാലക്കകത്ത് നിർവഹിച്ചു.

ഉദ്ഘാടന ചടങ്ങിൽ യു.പി.സി ജനറൽ മാനേജർ അബ്ദുൽ നാഫിഹ് കയ്യാലക്കകത്ത്, അസിസ്റ്റന്റ് ജനറൽ മാനേജർ സുബൈർ കയ്യാലക്കകത്ത്, ഗ്രൂപ് സൗദി ജനറൽ മാനേജർ മുനീർ കയ്യാലക്കകത്ത്, യു.പി.സി ചൈന ജനറൽ മാനേജർ രുകേഷ് രാജൻ പിള്ളൈ എന്നിവർ സന്നിഹിതരായിരുന്നു. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അബ്ദുറഹിമാൻ കളത്തിൽ, നംഷീദ് എൻ, നസ്രുല്ല നൗഷാദ്, ജസീറ അബ്ദുൽ ജലീൽ കെ.പി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഇതോടൊപ്പം ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ബിസിനസ് മേഖലയിലെ വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു. യു.പി.സി ഗ്രൂപ് ബഹ്റൈൻ ജനറൽ മാനേജർ ഇബ്രാഹിം വി.പി, അരിസോൺ ബഹ്റൈൻ റീജനൽ മാനേജർ സിറാജ് മഹമൂദ്, അസി. മാനേജർ മിഥിലാജ് എന്നിവർ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി. ബഹ്റൈനിലെ ബിസിനസ് മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുന്ന അരിസോൺ ബിസിനസ് ഹബ് യു.പി.സി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകുമെന്ന പ്രതീക്ഷയും ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു.

Tags:    
News Summary - UPC Group's 'Arizona' business hub opens in Manama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-16 04:46 GMT