മനാമ: മാനുഷികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകികൊണ്ടുള്ള സമ്പൂർണ പ്രവർത്തനമാണ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വരും വർഷത്തേക്ക് തങ്ങൾ ആവിഷ്കരിക്കുന്നതെന്ന് യുണൈറ്റഡ് പാനൽ ചെയർമാനും പ്രസിഡൻറ് സ്ഥാനാർത്ഥിയുമായ പി.വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി സ്ഥാനാർഥിയുമായ എം.പി രഘുവും വ്യക്തമാക്കി. ബഹ്‌റൈൻ കേരളീയ സമാജത്തിെൻറ ചരിത്രത്തിലെ ജീവകാരുണ്യ, മനുഷ്യ സ്നേഹ പ്രവർത്തന രംഗത്തെ ഏറ്റവും സുവർണ കാലഘട്ടം ആയിരുന്നു ഈ പ്രവർത്തന വർഷം. ഭവന പദ്ധതി, വീൽ ചെയർ വിതരണം, വിദ്യാഭ്യാസ^ചികിത്സാ സഹായങ്ങൾ , നോർക്ക പ്രവർത്തനങ്ങൾ, അർഹതയുള്ളവർക്ക് സൗജന്യ യാത്ര ടിക്കറ്റുകൾ, തൊഴിൽ സ്തംഭനം ഉണ്ടായ കമ്പനികളിലെ ലേബർ ക്യാമ്പുകൾക്കുള്ള സഹായം തുടങ്ങി ജീവകാരുണ്യ രംഗത്ത് സമാജം നടത്തിയ പ്രവർത്തനങ്ങൾ നിരവധി ആണ്. ഇതോടൊപ്പം കലാ സാംസ്കാരിക രംഗത്തും, കായിക വിനോദ രംഗത്തും ഒട്ടേറെ പരിപാടികളും നടത്തി.
ഇവക്കെല്ലാം നേതൃത്വം നൽകിയ യുണൈറ്റഡ് പാനൽ വിപുലമായ കർമ്മ പദ്ധതിയുമായാണ് ഇക്കുറിയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് എന്നും നേതാക്കൾ പറഞ്ഞു. എതിർപാനലിൽ മത്സരിക്കുന്നവർ ഭരണസമിതിക്കെതിരെ നടത്തുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. കഴിഞ്ഞ ഭരണസമിതിയിൽ 10 മാസം നിന്നശേഷം തെരഞ്ഞെടുപ്പ് അടുത്തപ്പോൾ, ചില താൽപ്പര്യങ്ങളുടെ ഭാഗമായാണ് മെമ്പർഷിപ്പ് സെക്രട്ടറിയും എൻറർടെയിൻമെൻറ് സെക്രട്ടറിയും സ്ഥാനങ്ങൾ രാജിവെച്ചത് എന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറും ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ പരിപാടികൾ നടത്താനുള്ള ഫണ്ടിനായി പലരുടെ മുന്നിലും ഒാടിനടക്കുേമ്പാൾ, കാഴ്ച്ചക്കാരുടെ റോളിലായിരുന്നു ഇവർ. മെമ്പർഷിപ്പ് സെക്രട്ടറി അറിയാതെ ആളുകൾക്ക് അംഗത്വം നൽകി എന്നത് തെറ്റാണെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കാത്ത ആർക്കും അംഗത്വം നൽകിയിട്ടില്ലെന്നും പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു.
സമാജത്തിെൻറ മതേതരത്വം സംരക്ഷിക്കാനും എല്ലാ വിഭാഗം ആളുകളുടെയും സ്ഥാപനമായി സമാജം നിലനിൽക്കാനുമാണ് തങ്ങളുടെ പരിശ്രമം.
സമാജത്തിന് കെട്ടിടം പണിയാനുള്ള ശ്രമത്തിനെതിരെ വ്യാജ പരാതി നൽകിയ കൂട്ടരാണ് എതിർപക്ഷത്ത് മത്സരിക്കുന്നവരിൽ ചിലർ. വോട്ടർമാർ സത്യം തിരിച്ചറിഞ്ഞ് തങ്ങൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.