മനാമ: ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ തീം പാർക്ക് ബഹ്റൈനിൽ തുറക്കും. പരിസ്ഥിതികാര്യ ഉന്നതാധികാര സമിത ി അധ്യക്ഷനും ഹമദ് രാജാവിെൻറ പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ അറിയിച്ചതാണ് ഇക്കാര്യം. 100,000 സ്ക്വയർ മീറ്ററിലാണ് ഇത് തയാറാക്കുന്നത്.
ലോകോത്തരമായ ഡൈവിങ് അനുഭവമാണ് ഇവിടെ സാധ്യമാവുക. മധ്യത്തിലായി മുങ്ങിയ നിലയിലുള്ള ജംബോ ജെറ്റ് വിമാനം ഉണ്ടാകും. ബഹ്റൈനിലെ പരമ്പരാഗത മുത്ത് വ്യാപാരികളുടെ ഭവനത്തിനെ ഒാർമിപ്പിക്കും വിധമുള്ള നിർമിതികളും കൃത്രിമ പവിഴപ്പുറ്റുകളും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ട് നിർമിച്ച വസ്തുക്കളും നയനമനോഹരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പവിഴപ്പുറ്റിെൻറ സ്വാഭാവിക വളർച്ചയും കടൽ ജീവികളുടെ സഞ്ചാരവും തടസപ്പെടുത്താത്ത വിധമാകും ഇത് ഒരുക്കുക.
സ്വകാര്യമേഖലയുമായി ചേർന്ന് നിർമിക്കുന്ന ഇൗ കേന്ദ്രത്തിെൻറ ഉദ്ഘാടനം ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കും. 2019ലെ വേനലിൽതന്നെ ഇത് ഡൈവിങ് താൽപര്യമുള്ളവർക്കും സന്ദർശകർക്കുമായി തുറന്നുകൊടുക്കുമെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.