സീ​ന​ത്തി​നെ കാ​ത്തു​നി​ൽ​ക്കാ​തെ ഉ​മ്മ യാ​ത്ര​യാ​യി

മ​നാ​മ: അ​ർ​ബു​ദ രോ​ഗി​യാ​യ വ​ള​ർ​ത്തു​മ്മ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​െ​ണ​ന്ന​റി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് പോ​കാ​നാ​ണ് മ​ക​ൾ സീ​ന​ത്ത് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം തേ​ടി​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ട​യി​ലാ​ണ് മ​ര​ണ​വാ​ർ​ത്ത​യെ​ത്തു​ന്ന​ത്.

ആ​ലു​വ എ​ട​ത്ത​ല സ്വ​ദേ​ശി സീ​ന​ത്താ​ണ് ഇൗ ​ഹ​ത​ഭാ​ഗ്യ. ത​‍െൻറ ഉ​മ്മ പ്ര​സ​വ​ത്തോ​ടെ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പി​താ​വിെൻറ അ​നു​ജ​‍െൻറ ഭാ​ര്യ​യാ​യ പു​ളി​മൂ​ട്ടി​ൽ ന​ബീ​സ​യാ​ണ്(75) സീ​ന​ത്തി​നെ വ​ള​ർ​ത്തി​യ​ത്. അ​ർ​ബു​ദ ബാ​ധി​ത​യാ​യ​തോ​ടെ ചി​കി​ത്സ​ക്കു​ള്ള പ​ണം സീ​ന​ത്താ​ണ് അ​യ​ച്ചു കൊ​ടു​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട സീ​ന​ത്ത് 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ബ​ഹ്റൈ​നി​ൽ ഹൗ​സ്മെ​യ്​​ഡാ​യി ജോ​ലി​ചെ​യ്യു​ന്നു. മൂ​ന്നു പെ​ൺ മ​ക്ക​ളെ വി​വാ​ഹം ചെ​യ്ത​യ​ച്ചു.

മൂ​ത്ത മ​ക​ൾ​ക്കൊ​പ്പ​മാ​ണ് സീ​ന​ത്തും ഉ​മ്മ​യും താ​മ​സി​ക്കു​ന്ന​ത്. ഉ​മ്മ​യു​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ൽ പോ​കാ​നു​ള​ള ടി​ക്ക​റ്റെ​ടു​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സോ​ഷ്യ​ൽ വെ​ർ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നെ സീ​ന​ത്ത് സ​മീ​പി​ച്ച​ത്. ടി​ക്ക​റ്റി​നു​ള്ള പ​ണം സം​ഘ​ടി​പ്പി​ച്ച് അ​വ​രെ യാ​ത്ര​യാ​ക്കാ​ൻ ബ​ദ​റു​ദ്ധീ​ൻ പൂ​വാ​ർ, മ​ജീ​ദ് ത​ണ​ൽ, ഫ​സ​ലു​റ​ഹ്മാ​ൻ പൊ​ന്നാ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.