??????? ?????????? 2019???????? ???.????????? ????????????

‘ഉത്സവ് കോഴിക്കോട് 2019’ വേദിയിൽ ഡോ.വിനോദിനെ ആദരിച്ചു

മനാമ: തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിനിർത്തി ‘ഉത്സവ് കോഴിക്കോട് 2019’ സ്വാഗതസംഘം ചെയർമാനും സയാനി മോട്ടോഴ്​സ്​ ജ നറൽ മാനേജരുമായ മുഹമ്മദ് സാക്കി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഡോ. വിനോദിന്​ ഉജ്ജ്വല സ്വീകരണം നൽകി. താലപ്പൊലി, ചെണ്ടമേളം, കോൽക്കളി, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെയാണ് ഡോ. വിനോദിനെ വേദിയിലേക്ക് ആനയിച്ചത്. പവിഴദ്വീപിലെ കോഴിക്കോട്ടുകാർ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ പ്രസിഡൻറ്​ കെ. ജനാർദ്ദനൻ പൊന്നാടയണിയിച്ചു.

ബഹ്റൈൻ എംപി മസൂമ അബ്ദുൽറഹിം മുഖ്യാതിഥിയായിരുന്നു, ഡോ.പി.വി. ചെറിയാനെയും സി.കെ. അബ്ദുറഹിമാനേയും ആദരിച്ചു. കൂട്ടായ്മയുടെ ട്രഷറർ ബാബു. ജി. നായർ പ്രഭാഷണം നടത്തി. കൂട്ടായ്മ രക്ഷാധികാരി അനാറത്ത് അമ്മദ് ഹാജി, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സോമൻ ബേബി, എസ്.വി. ജലീൽ, റസാക്ക് മുഴിക്കൽ അൽ ഹിലാൽ സി.ഇ.ഒ ഡോക്ടർ ശരത്, വിവ കമ്യൂണിക്കേഷൻ ലിമിറ്റഡ് മാർക്കറ്റിംഗ് ഹെഡ് സലിം, എന്നിവർ സന്നിഹിതരായിരുന്നു, ജനറൽ സെക്രട്ടറി എ.സി. എ. ബക്കർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ശിവകുമാർ കൊല്ലറോത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - ulsav kozhikode 2019-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.