??.?? ??????? ???? ?????????? ???????????????????? ???????????? ???????????

യു.കെ അംബാസഡർ സൈമൻ മാർട്ടിന്​ വിദേശകാര്യമന്ത്രാലയം യാത്രയയപ്പ്​ നൽകി

മനാമ: ബഹ്​റൈനിൽനിന്ന്​ സേവനം പൂർത്തിയാക്കി സ്വദേശത്തേക്ക്​ മടങ്ങുന്ന യു.കെയുടെ ബഹ്​റൈനിലെ അംബാസഡർ സൈമൻ മാർട ്ടിന്​ വിദേശകാര്യമന്ത്രാലയം യാത്രയയപ്പ്​ നൽകി. രണ്ട്​ രാജ്യങ്ങളുടെയും സുദൃഡമായ ബന്​ധത്തിനും പരസ്​പര സഹകരണത ്തിലൂടെയുള്ള വികസന പ്രവർത്തനങ്ങൾക്കും അംബാസഡർ മുൻകൈ എടുത്തിരുന്നതായി വിദേശകാര്യ അന്താരാഷ്​ട്ര കാര്യ അണ്ടർസെക്രട്ടറി ഡോ.ശൈഖ റാണ ബിൻത്​ ഇൗസ ബിൻ ദുഅയ്​ജി പറഞ്ഞു.

ബഹ്​റൈനും ഇംഗ്ലണ്ടും തമ്മിലുളള ചരിത്രത്തിൽ ഇടംപിടിച്ച സൗഹൃദത്തെയും അവർ എടുത്തുപറഞ്ഞു. പരസ്​പര ധാരണയോടെയും ആദരവോടെയും വിവിധ മേഖലകളി​െല കൂട്ടുക്കെട്ടുകളിലൂടെ രണ്ട്​ രാജ്യങ്ങളും മുന്നോട്ട്​ പോകുകയാണ്​. അംബാസഡറുടെ ഭാവി ചുമതലകൾ കൂടുതൽ മികച്ചതാക​െട്ടയെന്നും ഡോ.ശൈഖ ആശംസിച്ചു.

നൽകിയ സഹകരണത്തിനും യാത്രയയപ്പ്​ ചടങ്ങിനും സൈമൻ മാർട്ടിൻ നന്ദി പ്രകാശിപ്പിച്ചു. ബഹ്​റൈൻ കൂടുതൽ വികസനത്തിലൂടെയും ​െഎശ്വര്യത്തിലൂടെയും മുന്നോട്ട്​ പോക​​േട്ടയെന്ന്​ അദ്ദേഹം ആശംസിച്ചു. സൈമൻ മാർട്ടിനുള്ള ഉപഹാരം ഡോ.ശൈഖ കൈമാറി. ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ നിരവധി അംബാസഡർമാർ ഉൾപ്പെടെയുള്ളവർ സംബന്​ധിച്ചു.

Tags:    
News Summary - ukambassador-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT