ഒമ്പത് വർഷത്തെ പിണറായി വിജയൻ സർക്കാറിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവരുടെ സിറ്റിങ് സീറ്റിൽ പരാജയപ്പെടുത്തിക്കൊണ്ട് ജനം നൽകിയ കനത്ത തിരിച്ചടിയാണ് നിലമ്പൂരിലെ പരാജയം. ഇടത് എം.എൽ.എ ആയിരുന്ന പി.വി അൻവർ സർക്കാറിന്റെ കൊള്ളരുതായ്മകൾ വിളിച്ചുപറഞ്ഞുകൊണ്ട് രാജിവെച്ചു നടന്ന തെരഞ്ഞെടുപ്പ് വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് വിശേഷിപ്പിക്കപ്പെട്ടത്. ആ അർഥത്തിൽ തന്നെ യു.എഡി.എഫിന്റെ ഐക്യം പ്രതിഫലിപ്പിച്ചതും, ഒന്നും രണ്ടും മൂന്നും നിരയിലെ അംഗങ്ങൾ തുടങ്ങി എല്ലാവരും ഒന്നിച്ചുനിന്ന് നേരിട്ട ഒരു തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ല. രണ്ടാം പിണറായി സർക്കാർ വന്നതിനുശേഷം നടന്ന ഓരോ തെരഞ്ഞെടുപ്പും വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫിന് ജയിക്കാനായി എന്നത് ചെറിയ കാര്യമല്ല.
കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ തമ്മിലുള്ള ഐക്യം, ചിട്ടയോടു കൂടിയ പ്രവർത്തനം, മുമ്പത്തെ പോലെ ജാതിമത ശക്തികളുടെ അനാവശ്യ സമ്മർദങ്ങൾക്ക് വഴങ്ങാതെ എടുത്ത നിലപാടുകൾ, ഓരോ വിഷയങ്ങളിലും പാർട്ടിക്കും മുന്നണിക്കും നിലപാടുകൾ തീരുമാനിച്ചത് അങ്ങനെ വലുപ്പ ചെറുപ്പം ഇല്ലാതെ, ഗ്രൂപ്പിന്റെ അഭിപ്രായ വ്യത്യാസം ഇല്ലാതെ ഒറ്റക്കെട്ടായി നിന്നാണ് എല്ലാവരും ഈ തെരഞ്ഞെടുപ്പിനെ കണ്ടത്.
പ്രത്യേകിച്ച് കോൺഗ്രസിന്റ ജനകീയരും ശ്രദ്ധേയരുമായ യുവ നേതൃത്വങ്ങൾ ഉണ്ടാക്കുന്ന ചലനങ്ങൾ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എല്ലാം ചേർന്നുള്ള ടീം വർക്കും എടുത്തുപറയേണ്ടതായിരുന്നു. തീർച്ചയായും ഈ ഐക്യം നിലനിർത്തി ഈ പ്രവർത്തനം മുന്നോട്ടും മാതൃകയാക്കി പ്രവർത്തിച്ചാൽ 10 വർഷങ്ങൾക്കുശേഷം 2026ൽ കേരളം വീണ്ടും യു.ഡി.എഫ് ഭരിക്കും. എത്ര വലിയ കോട്ടകളും തകർക്കപ്പെടും എന്നുള്ള കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.