മനാമ: യു.ഡി.എഫ് നേതാക്കളായ അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ, മലപ്പുറം ജില്ല ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് എന്നിവർക്ക് കെ.എം.സി.സി ബഹ്റൈൻ സ്വീകരണം നൽകി. മനാമ കെ.എം.സി.സി ആസ്ഥാനത്ത് എത്തിയ നേതാക്കളെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മാനവികതയുടെ പര്യായമായ കെ.എം.സി.സി വെയിലേറ്റ് വാടുമ്പോൾ തണൽ തേടിയെത്തുന്ന ഒരിടമായി മാറിയിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.മനുഷ്യസ്നേഹത്തിന്റെ കൂടപ്പിറപ്പും സൗരഭ്യവുമായ കെ.എം.സി.സി ഒരു സന്ദേശവും പ്രതീക്ഷയുമാണെന്ന് അവർ കൂട്ടിച്ചേർത്തു. എൻ.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കുട്ടൂസ മുണ്ടേരി, സംസ്ഥാന ഭാരവാഹികളായ അസ്ലം വടകര, എ.പി. ഫൈസൽ, റഫീഖ് തോട്ടക്കര, സലീം തളങ്കര, അഷ്റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് കാട്ടിൽ പീടിക, എസ്.കെ. നാസർ, ഐ.വൈ.സി.സി നേതാക്കളായ ഷിബിൻ തോമസ്, ഫാസിൽ വട്ടോളി, ബേസിൽ നെല്ലിമറ്റം, റംഷാദ്, ജില്ല- ഏരിയ നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.