സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരിക്ക് ഐ.സി.എഫ് നാഷനൽ നേതാക്കളുടെ നേതൃത്വത്തിൽ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകുന്നു
മനാമ: മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന കേരളയാത്ര ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ബഹ്റൈനിലെത്തിയ കേരള മുസ് ലിം ജമാഅത്ത് സാരഥിയും മർകസ് വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരിക്ക് ഐ.സി.എഫ് നാഷനൽ നേതാക്കളുടെ നേതൃത്വത്തിൽ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. ബഹ്റൈൻ സാമൂഹികരംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ഐക്യദാർഢ്യ സമ്മേളനം ജനുവരി 16ന് സൽമാനിയ കെ.സി.റ്റി ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ ജനുവരി ഒന്നിന് കാസർകോട് നിന്നാരംഭിച്ച കേരളയാത്ര അന്നേ ദിവസം തിരുവനന്തപുരത്ത് സമാപിക്കും.
ഐ.സി.എഫ് നാഷനൽ നേതാക്കളായ കെ.സി. സൈനുദ്ധീൻ സഖാഫി, സുലൈമാൻ ഹാജി മേപ്പയ്യൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, മുസ്ഥഫ ഹാജി കണ്ണപുരം, അബ്ദുറസാക്ക് ഹാജി, ശംസുദ്ദീൻ സുഹ് രി, സി.എച്ച്. അഷ്റഫ് ഹാജി, നൗഫൽ മയ്യേരി, നൗഷാദ് കാസർകോട്, ഫൈസൽ ചെറുവണ്ണൂർ, അബ്ദു റഹീം സഖാഫി വരവൂർ, സി.കെ. അഹമദ് ഹാജി, അബ്ദുൽ സലാം പെരുവയൽ, ജാഫർ ഷരീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.