റീജൻസി ഇന്റർകോണ്ടിനന്റൽ ഹോട്ടലിൽ നടന്ന ട്രാവൽ നിറ്റ്സ് - വെക്കൻസ, വാർഷിക സ്റ്റാഫ് പാർട്ടി
മനാമ: ട്രാവൽ നിറ്റ്സ് - വെക്കൻസ, വാർഷിക സ്റ്റാഫ് പാർട്ടി റീജൻസി ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്നു. കോർപറേറ്റ് അതിഥികൾ, ഉപഭോക്താക്കൾ, വിമാന കമ്പനി ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മികച്ച ക്ലയന്റ് സേവനങ്ങൾക്കായി ട്രാവൽ നിറ്റ്സ് ജീവനക്കാരെ ആദരിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്ക് ഡയറക്ടർ താഹ മർസൂക്കിന്റെ നേതൃത്വത്തിൽ അവാർഡുകൾ വിതരണം ചെയ്തു. ട്രാവൽ നിറ്റ്സ് ഡയറക്ടർ സജീവ്കുമാർ അതിഥികളെ സ്വാഗതം ചെയ്തു.
കോവിഡ് വെല്ലുവിളികളെ അതിജീവിച്ച് ട്രാവൽ നിറ്റ്സ് നേടിയ നേട്ടങ്ങളും ഈ കാലയളവിൽ സ്ഥാപിച്ച ഇന്റർനാഷനൽ ഹോളിഡേ ഡിവിഷൻ ആയ വെക്കൻസ ഗ്ലോബൽ, ബഹറിനിലെ ടൂറിസം വികസനത്തിനായി പ്രവർത്തിക്കുന്ന വെക്കൻസ ബഹ്റൈൻ എന്നിവയുടെ പ്രവർത്തനങ്ങളും സദസ്സിനെ അറിയിച്ചു.
നറുക്കെടുപ്പിലൂടെ അതിഥികൾക്ക് സൗജന്യ വിമാന ടിക്കറ്റടക്കമുള്ള ആകർഷകങ്ങളായ സമ്മാനങ്ങൾ വിതരണം ചെയ്തു. മാനേജിങ് ഡയറക്ടർ ഹാരിസ് ട്രാവൽ നിറ്റ്സിന്റെ പുരോഗതിക്ക് സഹകരണം നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.