മനാമ: ഇറാൻ-ഇസ്രായേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്നവരോ സന്ദർശകരോ ആയ ബഹ്റൈൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷക്ക് മുൻഗണന നൽകണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യങ്ങളിൽ +973 17227555 എന്ന 24 മണിക്കൂർ ഹോട്ട്ലൈൻ വഴി ഓപറേഷൻസ് ആൻഡ് ഫോളോ അപ് സെന്ററുമായി ബന്ധപ്പെടണം.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സംഘർഷമുള്ള രാജ്യങ്ങളിലേക്കുള്ള ബഹ്റൈൻ പൗരന്മാരുടെ യാത്രകൾ മാറ്റിവെക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.