മനാമ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ട്രാഫിക് സിഗ്നലുകളില്‍ നവീകരണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത ്ത്-^മുനിസിപ്പല്‍-^നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ റോഡ്സ് പ്ലാനിങ് ആൻറ് ഡിസൈനിങ് ഡയറക്ടറേറ്റ് മേധാവി കാദിം അബ്ദുല്ലത്തീഫ് അറിയിച്ചു. ട്രാഫിക് വിഭാഗവുമായി സഹകരിച്ച് വിവിധ സിഗ്നലുകളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നുവെന്ന് സൂചിപ്പിക്കാന്‍ പച്ച മിന്നുന്ന സംവിധാനമേര്‍പ്പെടുത്താനാണ് നീക്കം.
ഡ്രൈവര്‍മാര്‍ ഇത് മുന്നറിയിപ്പായി മനസ്സിലാക്കാനും അപകടങ്ങളില്‍ നിന്ന് ഒഴിവാകാനും സാധിക്കുമെന്നാണ് കരുതുന്നത്. പച്ചയില്‍ നിന്ന് ചുവപ്പിലേക്ക് മാറുകയാണെന്ന് സൂചിപ്പിക്കുന്നതിനാണ് ഇത് ഏര്‍പ്പെടുത്തുക. പരീക്ഷണമെന്ന നിലക്ക് ആദ്യ ഘട്ടം ചില റോഡുകളില്‍ നാളെ മുതല്‍ ഇത് ഏര്‍പ്പെടുത്തി തുടങ്ങും.
റെഡ് സിഗ്നലിലേക്ക് മാറുന്നതിന് സൂചനയെന്ന നിലക്ക് മൂന്ന് സെക്കന്‍റാണ് പച്ച ലൈറ്റ് തുടരെ മൂന്ന് പ്രാവശ്യം ഇടവിട്ട് പ്രകാശിക്കുക. അല്‍ ഫാതിഹ് ഹൈവെ, ശൈഖ് ദുഐജ് ഹൈവെ, വലിയ്യുല്‍ അഹ്ദ് അവന്യൂ, ബി.ഡി.എഫ് ഹോസ്പിറ്റല്‍ പ്രവേശന കവാടം എന്നിവിടങ്ങളിലാണ് പീക്ഷണാര്‍ഥത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുക. ഇത് വിജയകരമായാല്‍ രാജ്യത്തെ മുഴുവൻ സിഗ്നലുകളിലും ഇത് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.