മനാമ: വിദ്യാർഥികളെ കയറ്റിവിടുന്ന സ്കൂൾ ബസുകളിലെ ഡ്രൈവർമാർക്ക് ആവശ്യമായ ലൈസൻസുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കുമുണ്ടെന്ന് വിലയിരുത്തിയാണിത്. മന്ത്രാലയം നൽകിയ ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാരെ കുട്ടികളുടെ യാത്ര ആവശ്യങ്ങൾക്കായി നിയോഗിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ലൈസൻസ് ഇല്ലാത്ത ബസുകൾ ഉപയോഗിക്കുന്നത് യാത്രക്കാരുടെ സുരക്ഷക്ക് വലിയ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
അത്തരം വാഹനങ്ങളിലുള്ള വ്യക്തികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അതിനാൽ, സ്കൂൾ ബസ് ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. കൂടാതെ, ഡ്രൈവർമാർ വാഹനത്തിന്റെ ബ്രേക്കിങ്, സുരക്ഷാസംവിധാനങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കണം. ഇത് റോഡിൽ വെച്ചുണ്ടാകാവുന്ന അപകടങ്ങളും തകരാറുകളും തടയാൻ സഹായിക്കും. സ്കൂൾ കുട്ടികളുടെ ദൈനംദിന യാത്ര സുരക്ഷിതമാക്കാൻ ഈ മാർഗനിർദേശങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ട്രാഫിക് വിഭാഗം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.