ടി.എം.ഡബ്ല്യു.എ ബഹ്റൈൻ ചാപ്റ്റർ സഹായം കൈമാറുന്നു
മനാമ: ജീവകാരുണ്യപ്രവർത്തനമേഖലയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബഹ്റൈൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ അതിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ജീവൻരക്ഷാ ഉപകരണങ്ങൾ കൈമാറി. നിർധന രോഗികൾക്ക് ആശ്രയമായ പുന്നോൽ തണൽ ഫൗണ്ടേഷനിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ. ബൈ പാപ്പ് മെഷീനികൾ, സി പാപ്പ് മെഷീനുകൾ, മൾട്ടി ഫങ്ഷനൽ ബെഡുകൾ തുടങ്ങി പതിമൂന്ന് വിവിധ ഉപകരണങ്ങളാണ് കൈമാറിയത്.
തണൽ ചെയർമാൻ പി.എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ടി.എം.ഡബ്ല്യു.എ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് വി.പി. അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ടി.സി.എ. മുസ്തഫ, പി.എം.സി. മൊയ്ദു ഹാജി, ഹസീബ് അബ്ദു റഹ്മാൻ, ഇർഷാദ് ബംഗ്ലാവിൽ, സി.സി.എഫ് ജനറൽ സെക്രട്ടറി നിസാർ പടിപ്പുരക്കൽ, പുന്നോൽ ബൈത്തു സക്കാത് ജനറൽ സെക്രട്ടറി കെ.പി. റഹീസ്, തണൽ വനിതാ വിങ് ട്രഷറർ എ. തഹ്സീന ടീച്ചർ, മുനീസ് അറയിലകത്ത്, വൈസ് ചെയർമാൻ പി.വി. ഹംസ, എം. അബൂട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.