വേ​ന​ൽ​ച്ചൂ​ടി​ന് മു​മ്പ് വൈ​ദ്യു​തി പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം

മ​നാ​മ: വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വീ​ടു​ക​ളി​ൽ കൃ​ത്യ​മാ​യ വൈ​ദ്യു​തി സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ഹി​ദ്ദ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ മേ​ധാ​വി കേ​ണ​ൽ ഡോ. ​ഒ​സാ​മ ബ​ഹാ​ർ അ​റി​യി​ച്ചു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മു​ണ്ടാ​കു​ന്ന തീ​പി​ടി​ത്ത​ങ്ങ​ളും വൈ​ദ്യു​താ​ഘാ​ത​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ ലൈ​സ​ൻ​സു​ള്ള ഇ​ല​ക്ട്രീ​ഷ്യ​ന്മാ​രു​ടെ സേ​വ​നം തേ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ‘അ​ൽ അ​മ​ൻ’ സോ​ഷ്യ​ൽ മീ​ഡി​യ പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ജ​ന​ങ്ങ​ൾ​ക്ക് ഈ ​സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ​ത്. ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി (ഇ​വ) അം​ഗീ​ക​രി​ച്ച പ​ട്ടി​ക​യി​ലു​ള്ള ഇ​ല​ക്ട്രീ​ഷ്യ​ൻ​മാ​രെ മാ​ത്ര​മേ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഏ​ൽ​പി​ക്കാ​വൂ. ഇ​ത് സു​ര​ക്ഷി​ത​വും ഗു​ണ​നി​ല​വാ​ര​മു​ള്ള​തു​മാ​യ സേ​വ​നം ഉ​റ​പ്പാ​ക്കും. കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഗാ​ഡ്‌​ജെ​റ്റു​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള ചാ​ർ​ജ​റു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. വ്യാ​ജ ചാ​ർ​ജ​റു​ക​ളും കേ​ടാ​യ വ​യ​റു​ക​ളും വ​ലി​യ അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തും. മൊ​ബൈ​ലോ ടാ​ബ്‌​ലെ​റ്റോ ചാ​ർ​ജ് ചെ​യ്യു​മ്പോ​ൾ ത​ല​യി​ണ​യു​ടെ അ​ടി​യി​ലോ എ​ളു​പ്പ​ത്തി​ൽ തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ അ​ടു​ത്തോ വെ​ക്ക​രു​ത്. ഇ​ത് അ​മി​ത​മാ​യി ചൂ​ടാ​കാ​നും തീ​പി​ടി​ത്ത​ത്തി​നും കാ​ര​ണ​മാ​കും.

പ്ല​ഗു​ക​ൾ അ​സ്വാ​ഭാ​വി​ക​മാ​യി ചൂ​ടാ​കു​ക, സ്വി​ച്ച് ഇ​ടു​മ്പോ​ൾ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കു​ക, പ്ല​ഗ് പോ​യ​ന്റു​ക​ളി​ൽ സ്പാ​ർ​ക്കു​ക​ൾ ഉ​ണ്ടാ​കു​ക, വ​യ​റു​ക​ൾ​ക്ക് നി​റ​വ്യ​ത്യാ​സം സം​ഭ​വി​ക്കു​ക​യോ ക​രി​ഞ്ഞ മ​ണം വ​രി​ക​യോ ചെ​യ്യു​ക തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ വി​ദ​ഗ്ധ​സ​ഹാ​യം തേ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ല​യി​ട​ത്തു​മു​ണ്ടാ​യ തീ​പി​ടി​ത്ത​ങ്ങ​ളും ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഓ​രോ ര​ക്ഷി​താ​വും ത​ങ്ങ​ളു​ടെ വീ​ടി​ന്റെ സു​ര​ക്ഷ​യി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ണ​ൽ ഡോ. ​ഒ​സാ​മ ബ​ഹാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Electricity testing mandatory before summer heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-13 05:30 GMT
access_time 2026-02-13 05:26 GMT