Posted On
date_range Updated On
date_range അൽ മന്നാഇ സെന്റർ അഹ്ലൻ റമദാൻ പ്രഭാഷണം
മനാമ: പുണ്യ മാസമായ റമദാനിനെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചുവരുന്ന അഹ്ലൻ റമദാൻ പ്രഭാഷണങ്ങളിൽ രണ്ടാമത്തെ പ്രഭാഷണം ഇന്ന് രാത്രി ഈസ്റ്റ് റഫ സൂഖ് മസ്ജിദിൽ ഇശാ നമസ്ക്കാരത്തിന് ശേഷം നടക്കുമെന്ന് ദഅവ വിഭാഗം അറിയിച്ചു.
"നന്മ കൊതിക്കുന്നവരേ, മുൻകടന്ന് വരൂ..."എന്ന ശീർഷകത്തിൽ വസീം അഹ്മദ് അൽ ഹികമി നടത്തുന്ന പ്രഭാഷണത്തിന് നേതൃത്വം നൽകും.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്: 3406 7788, 3993 5099.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.