ഇ​ന്ത്യ​ൻ സ്കൂ​ൾ പു​തി​യ കെ​ട്ടി​ടം സ്വാ​ഗ​താ​ർ​ഹം

ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ അം​ഗ​ങ്ങ​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ശ്ര​ദ്ധ ക്ഷ​ണി​ക്ക​ട്ടെ. പ​ണി​യാ​ൻ പോ​കു​ന്ന കെ​ട്ടി​ട​സ​മു​ച്ച​യം കൂ​ടു​ത​ൽ കു​ട്ടി​ക​ളെ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്ക​ണം. ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​തെ കി​ട​ക്കു​ന്ന റി​ഫാ കാ​മ്പ​സി​ന്റെ സ്ഥ​ല​ത്ത് ആ​യി​രി​ക്ക​ട്ടെ പു​തി​യ കെ​ട്ടി​ടം. കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ന​ൽ​കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​കൂ​ല​മാ​യി​രി​ക്കും.

പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ര​ക്ഷി​താ​ക്ക​ൾ അ​നു​വാ​ദം ന​ൽ​കി എ​ന്നു​ള്ള​തു​കൊ​ണ്ട് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​ത് ബാ​ങ്കി​ൽ​നി​ന്ന് ക​ടം സൗ​ക​ര്യ​പ്പെ​ടു​ത്തു​ന്നു, അ​തു​പോ​ലെ​ത​ന്നെ ക​ണ്ടെ​ത്തി​യ സ്ഥ​ലം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ വി​ശ​ദ​മാ​യ കാ​ര്യ​ങ്ങ​ൾ എ​ത്ര തു​ക​ക്കാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് മു​ത​ലാ​യ കാ​ര്യ​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ളു​ടെ പൊ​തു​യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യാ​യി​രി​ക്ക​ണം ആ​ലോ​ചി​ക്കേ​ണ്ട​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഈ​സാ ടൗ​ൺ കാ​മ്പ​സി​ലാ​ണ് ന​ട​ത്തു​ന്ന​ത് എ​ങ്കി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ആ​യി​രി​ക്കും. സൗ​ക​ര്യ​പ്ര​ദ​മാ​യ ക്ലാ​സ് മു​റി​ക​ളോ​ടൊ​പ്പം പ​രി​സ​ര​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത വ​ലി​യ ത​ട​സ്സ​മാ​യി​രി​ക്കും. കാ​ര​ണം പു​തി​യ വി​ദ്യാ​ഭ്യാ​സ​ന​യം അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ കു​ട്ടി​ക​ളെ ഈ​സാ ടൗ​ൺ കാ​മ്പ​സി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ സാ​ധ്യ​മാ​കാ​തെ വ​രു​ന്ന സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടാ​ക​രു​ത്.

റി​ഫ കാ​മ്പ​സ് പോ​ലെ ത​ന്നെ ഈ​സാ ടൗ​ൺ കാ​മ്പ​സും ലീ​സ് കാ​ല​യ​ള​വി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്. ഈ​സാ ടൗ​ൺ കാ​മ്പ​സി​ന്റെ കാ​ലാ​വ​ധി 2032 വ​രെ ആ​ണെ​ങ്കി​ൽ റി​ഫാ കാ​മ്പ​സി​ന്റെ കാ​ലാ​വ​ധി 2034 വ​രെ​യാ​ണ്. ര​ണ്ടു​സ്ഥ​ല​ങ്ങ​ളും രാ​ജ​കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്.

ക​രാ​റു​ക​ൾ വ​ലി​യ ത​ട​സ്സ​ങ്ങ​ൾ കൂ​ടാ​തെ പു​തു​ക്കി​ക്കി​ട്ടാ​വു​ന്ന​താ​ണ്. പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ന്. വീ​ണ്ടു​വി​ചാ​ര​ത്തോ​ടും ബ​ന്ധ​പ്പെ​ട്ട​വ​രും ആ​യി​ട്ടു​ള്ള ആ​ലോ​ച​ന​യോ​ടും കൂ​ടി​യാ​യി​രി​ക്ക​ണം ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​നും നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തും.

Tags:    
News Summary - Indian School welcomes new building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-13 05:30 GMT
access_time 2026-02-13 05:26 GMT