ഫോര്‍മുല 1 ‘ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026’ ഏപ്രില്‍ 10 മുതല്‍ 12 വരെ

മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് (ബി.ഐ.സി), ഫോര്‍മുല 1 ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സര്‍ക്യൂട്ട് മീഡിയ സെന്ററില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു അധികൃതർ പ്രഖ്യാപനം നടത്തി. ഏപ്രില്‍ 10 മുതല്‍ 12 വരെ സഖിറില്‍വെച്ച് മത്സരം നടക്കും. 2026 എഫ്‌.ഐ.എ എഫ്1 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടായാണ് ഇത് അടയാളപ്പെടുത്തുക.

തുടര്‍ച്ചയായ എഫ്1 കണ്‍സ്ട്രക്ടേഴ്സിന്റെ വേള്‍ഡ് ചാമ്പ്യന്‍സ് മക്ലാരന്റെ ടീം പ്രിന്‍സിപ്പല്‍ ആന്‍ഡ്രിയ സ്റ്റെല്ല പരിപാടിയുടെ പ്രത്യേക അതിഥിയായി ബിഐസി മീഡിയ സെന്ററില്‍ പങ്കെടുത്തു. ബി.ഐ.സി ചീഫ് എക്‌സിക്യൂട്ടീവ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇസ അല്‍ ഖലീഫ, ഗള്‍ഫ് എയര്‍ സി.ഇ.ഒ മാര്‍ട്ടിന്‍ ഗൗസ്, ലോകപ്രശസ്ത എഫ് 1 അവതാരകനും കമന്റേറ്ററുമായ ഡേവിഡ് ക്രോഫ്റ്റ് എന്നിവരും സന്നിഹിതരായിരുന്നു

2025-ല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും റെക്കോര്‍ഡ് തിരക്ക് അനുഭവിച്ചതിന് ശേഷം, 2026 റേസ് വാരാന്ത്യത്തിനായുള്ള ടിക്കറ്റുകള്‍ വേഗത്തില്‍ വിറ്റുതീര്‍ന്നുവെന്ന് ഷെയ്ഖ് സല്‍മാന്‍ വെളിപ്പെടുത്തി. ‘2026-നെ വളരെ പോസിറ്റീവായി കാണുന്നുവെന്ന് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഈസ അഭിപ്രായപ്പെട്ടു.

ഫോര്‍മുല 1 ഉം രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് ഗള്‍ഫ് എയര്‍ സിഇഒ മാര്‍ട്ടിന്‍ ഗൗസ് സംസാരിച്ചു. ‘ഫോര്‍മുല 1 ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രിയുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തില്‍ വളരെയധികം അഭിമാനിക്കുന്നു, ഈ ബന്ധം 2004ലെ ആദ്യ മത്സരം മുതല്‍ ആരംഭിച്ചതാണ്. ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനി എന്ന നിലയില്‍, രാജ്യത്തിന്റെ ആഗോള പ്രൊഫൈല്‍ ഉയര്‍ത്തുന്നതിലും ഈ ഐക്കണിക് അന്താരാഷ്ട്ര ഇവന്റ് അനുഭവിക്കാന്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിലും ഞങ്ങള്‍ക്ക് ഒരു പങ്കുണ്ടെന്ന് ഗൗസ് വ്യക്തമാക്കി.

ഈ വര്‍ഷത്തെ ഗ്രാന്‍ഡ് പ്രി മുദ്രാവാക്യം ‘ദി ഐലന്‍ഡ് ഓഫ് റേസിംഗ് പാഷന്‍’ എന്നാണ്. ഈ സീസണില്‍, നാല് എഫ്1 ഡ്രൈവേഴ്സ് വേള്‍ഡ് ചാമ്പ്യന്മാര്‍ ഉള്‍പ്പെടെ 22 എഫ്1 ഡ്രൈവര്‍മാരുടെ താരനിരയെ നിലവിലെ ലോക ചാമ്പ്യന്‍ ലാന്‍ഡോ നോറിസ് നയിക്കും.

റേസ് പ്രേമികള്‍ക്ക് അവിശ്വസനീയമായ ഒരു വാട്ടര്‍ സ്പര്‍ശന സര്‍ക്കസ് ഈ വർഷം ഒരുക്കുന്നുണ്ട്. ഹോട്ട് വീല്‍സ്, ബാര്‍ബി, ബ്ലിപ്പി തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാകാരന്മാര്‍ പങ്കെടുക്കുന്ന സ്റ്റേജിലെ ലൈവ് ഷോകള്‍ എന്നിവയും നടത്തും.

Tags:    
News Summary - Formula 1 ‘Gulf Air Bahrain Grand Prix 2026’ from April 10 to 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.