മനാമ: ബഹ്‌റൈനിലെ പ്രശസ്ത ഫുട്ബോൾ പരിശീലകനായ ഒ.കെ തിലകൻ എന്ന ടൈറ്റാനിയം തിലകനെ കാണാതായിട്ട് 17 ദിനം പിന്നിടുേമ്പാഴും അദ്ദേഹം എവിടെയാണന്നറിയാതെ കുഴങ്ങുകയാണ് സ്ഥാപന ഉടമയും സുഹൃത്തുക്കളും ബന്ധുക്കളും. അന്വേഷിക്കാവുന്ന സ്ഥലങ്ങളിലെല്ലാം അേന്വഷിച്ചുകൊണ്ടിരിക്കുകയാണെന്ന് തൊഴിൽ ഉടമ പറയുന്നു. ഇന്ത്യൻ എബസിയിലും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി മൂന്ന് ശനിയാഴ്ച രാത്രി ഒമ്പതിന് ഇദ്ദേഹത്തെ ഇന്ത്യൻ ടാലൻറ് അക്കാദമിയിൽ നിന്നും താമസസ്ഥലത്തേക്ക് കാറിൽ കൊണ്ടാക്കിയതായിരുന്നതായും പിറ്റെന്ന് മുതൽ കാണാതാകുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
പിറ്റെദിവസം പകൽ പതിനൊന്നോടെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഒാഫ് ആയിരുന്നുവത്രെ. പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ഉൗർജിതമായി നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാൽ തിലകനെ കുറിച്ചുളള വിവരങ്ങൾ മാത്രം ലഭിക്കുന്നില്ല. എന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ അടുത്ത സുഹൃത്തുക്കൾപോലും ഒരു നിഗമനത്തിൽ എത്താനും കഴിയുന്നില്ല. എട്ട് വർഷമായി ബഹ്റൈനിലുള്ള ഇൗ അറുപതുകാരൻ പ്രവാസികൾക്കിടയിൽ സൗമ്യത കൊണ്ടും ഫുട്ബോൾ പ്രണയം കൊണ്ടും പ്രിയപ്പെട്ടവനാണ്. ടൈറ്റാനിയം മുൻ ടീം അംഗമായ ഇദ്ദേഹം ടൈറ്റാനിയം തിലകൻ എന്നും ഏറ്റവും അടുപ്പമുള്ളവരിൽ തിലകേട്ടൻ എന്നുമാണ് അറിയപ്പെടുന്നത്.
കളിക്കളത്തിലെ പഴയ പടക്കുതിരയായ ഇദ്ദേഹം ഒന്നര വർഷമായി ഇന്ത്യൻ ടാലൻറ് അക്കാദമിയിൽ ചേർന്ന് പരിശീലകെൻറ റോളിലാണ്. പുതിയ പ്രതിഭകളെ കണ്ടെത്താനും കളിക്കളത്തിൽ മായാജാലം സൃഷ്ടിക്കാനുമുള്ള ഇദ്ദേഹത്തിെൻറ ചാതുരി ഒന്നുവേറെയാണ്. വെള്ളി, ശനി ദിനങ്ങളിലാണ് ക്ലാസ്. എം.ബി.എക്കാരിയായ മകളെ ബഹ്റൈനിലേക്ക് ജോലിക്കായി കൊണ്ടുവരാൻ ഇദ്ദേഹം വിസ അയച്ചുകൊടുത്തിരുന്നുവത്രെ. ഫെബ്രുവരി ഒന്നിന് മകളുടെ ഫോണിൽ ‘ഉടൻ ബഹ്റൈനിൽ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു’ എന്ന് മെസേജ് അയച്ചിരുന്നതായും പറയപ്പെടുന്നു.
ഇതിനുശേഷം ഇതുവരെയും വീട്ടുകാർക്കും മറ്റ് വിവരമില്ല. മകൻ എം.ബി.എക്ക് പഠികുകയാണ്. ഭാര്യക്ക് ജോലിയില്ല. കുടുംബം ഇദ്ദേഹത്തിെൻറ വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. വീട്ടുകാർ എല്ലാദിവസവും വിളിച്ച് അന്വേഷിക്കാറുണ്ടെന്ന് തൊഴിൽ ഉടമ പറഞ്ഞു. എല്ലാവരും ജിഞ്ജാസയിലാണ്. ഒപ്പം അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേയെന്ന പ്രാർഥനയിലും. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ: +973 33338916
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.