മനാമ: നിയമലംഘകർക്ക് പിഴ അടക്കുന്നതിനുള്ള സമയപരിധി ഏഴ് ദിവസത്തിൽനിന്ന് 30 ദിവസമായി നീട്ടാനും ഈ സമയപരിധിക്കുള്ളിൽ പണമടച്ചാൽ പിഴത്തുക പകുതിയായി കുറക്കാനും അനുവദിക്കാനുള്ള നീക്കം ബഹ്റൈൻ പാർലമെന്റിൽ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചു.
നേരത്തേ പാർലമെന്റ് അംഗീകരിച്ച ഈ ഭേദഗതി ഒക്ടോബറിൽ ശൂറാ കൗൺസിൽ തള്ളിയിരുന്നു. ഇത് രണ്ടാമതും വോട്ടിനായി ഉപരിസഭയിലേക്ക് അയച്ചിരിക്കുകയാണ്. ശൂറാ കൗൺസിൽ വീണ്ടും തള്ളിയാൽ ഈ നിർദേശം ഉപേക്ഷിക്കും.
സമയപരിധി നീട്ടുന്നതിനെതിരെ അധികൃതരും ചില എം.പിമാരും ശക്തമായി രംഗത്തെത്തിയിരുന്നു. ഇത് നിയമലംഘനങ്ങളെ തടയുന്നതിനുള്ള നിയമത്തിന്റെ ശക്തി കുറക്കുമെന്നും റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകി.
എന്നാൽ ഈ ഭേദഗതി ശിക്ഷ ഒഴിവാക്കുന്നില്ല, മറിച്ച് പിഴയടക്കാൻ കൂടുതൽ സമയം അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷസമിതി ചെയർമാൻ ഹസൻ ബുഖമ്മാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.