ബ​ഹ്‌​റൈ​ൻ തൃ​ശൂ​ർ കു​ടും​ബം ത​ങ്ങ​ളു​ടെ ക്രി​സ്മ​സ്-​പു​തു​വ​ർ​ഷാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ബ​ഹ്‌​റൈ​ൻ തൃ​ശൂ​ർ കു​ടും​ബം ക്രി​സ്മ​സ് -​പു​തു​വ​ർ​ഷാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ തൃ​ശൂ​ർ കു​ടും​ബം ത​ങ്ങ​ളു​ടെ ക്രി​സ്മ​സ്, പു​തു​വ​ർ​ഷാ​ഘോ​ഷ​വും വാ​ർ​ഷി​ക​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ത്തി. സ​മ​ന്വ​യം 2026 എ​ന്ന പേ​രി​ൽ വെ​ള്ളി​യാ​ഴ്ച അ​ദ് ലി​യബാ​ങ് സാ​ങ് താ​യി ഹോ​ട്ട​ലി​ൽ​വെ​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. സ​മി​തി വൈ​സ് പ്ര​സി​ഡ​ന്റ്‌ ജ​തീ​ഷ് ന​ന്ദി​ല​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.ലേ​ഡീ​സ് വി​ങ് ഒ​രു​ക്കി​യ അ​റ​ബി​ക് ഡാ​ൻ​സ്, ഗ​ർ​ഭ ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് അ​ര​ങ്ങേ​റി. ബ​ഹ​റൈ​നി​ലെ സം​ഗീ​ത അ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ്‌ മാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഗീ​ത​വി​രു​ന്ന് കാ​ണി​ക​ളു​ടെ മ​നം​ക​വ​ർ​ന്നു.

മ്യൂ​സി​ക് ബാ​ൻ​ഡ് ബീ​റ്റ്സ് ഓ​ഫ് അ​ൽ ജ​സീ​റ ഒ​രു​ക്കി​യ മ്യൂ​സി​ക്ക​ൽ നൈ​റ്റ്‌ ശ്ര​ദ്ധേ​യ​മാ​യി. ബ​ഹ്‌​റൈ​ൻ ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗോ​പി​നാ​ഥ് മേ​നോ​ൻ, അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രാ​യ സ​യ്യി​ദ് ഹ​നീ​ഫ, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, സോ​പാ​നം വാ​ദ്യ​ക​ലാ​സം​ഘ​ത്തി​ന്റെ കു​ല​പ​തി സ​ന്തോ​ഷ്‌ കൈ​ലാ​സ് ആ​ശാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

പു​തി​യ ബി.​ടി.​കെ പ്ര​സി​ഡ​ന്റാ​യി അ​നീ​ഷ് പ​ത്മ​നാ​ഭ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ജ​തീ​ഷ് ന​ന്ദി​ല​ത്ത്, സെ​ക്ര​ട്ട​റി അ​നൂ​പ് ചു​ങ്ക​ത്ത്, ജോ. ​സെ​ക്ര​ട്ട​റി ജി​ന്റോ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ നീ​ര​ജ് ഇ​ള​യി​ട​ത്ത്, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി നി​ജേ​ഷ് മാ​ള, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി അ​ജി​ത് മ​ണ്ണ​ത്ത്, സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗം അ​ഷ്‌​റ​ഫ്‌ ഹൈ​ദ്രു, സ്പോ​ർ​ട്സ് വി​ഭാ​ഗം വി​മ​ൽ കു​ണ്ടോ​ളി, ഫൗ​ണ്ട​ർ മെം​ബ​ർ വി​നോ​ദ് ഇ​രി​ക്കാ​ലി എ​ന്നി​വ​ർ പു​തി​യ സ്ഥാ​നം ഏ​ൽ​ക്കു​ക​യും വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ ഷോ​ജി ജി​ജോ, സെ​ക്ര​ട്ട​റി ജോ​യ്സി സ​ണ്ണി, ട്ര​ഷ​റ​ർ പ്ര​സീ​ദ ജ​തീ​ഷ്, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി പ്ര​ജു​ല അ​ജി​ത്ത് എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ചു​മ​ത​ല​യേ​റ്റു.

ആ​ര​വം നാ​ട​ൻ​പാ​ട്ടു​കൂ​ട്ടം ഒ​രു​ക്കി​യ വ്യ​ത്യ​സ്ത​മാ​ർ​ന്ന ദൃ​ശ്യ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു. എ​ക്സി​ക്യു​ട്ടി​വ് അം​ഗം ഷാ​ജ​ഹാ​ൻ ക​രു​വ​ന്നൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Bahrain Thrissur family organizes Christmas and New Year celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.