ജി. മണിക്കുട്ടൻ (പ്രസി), സുരേഷ് പുത്തന്‍വിളയില്‍ (ജന.
സെക്ര), ഷമീർ സലിം കൊല്ലം (ട്രഷ)
മനാമ: ബഹ്റൈൻ തണൽ സൗത്ത് സോണിന് 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെഗായാ ബി.എം.സി ഹാളിൽ വെച്ച് നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തണൽ സൗത്ത് സോൺ പ്രസിഡന്റ് ഷിബു പത്തനംതിട്ടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി നിസാർ കൊല്ലം, സെന്റർ കമ്മിറ്റി സെക്രട്ടറി മുജീബ് റഹീം എന്നിവർ യോഗത്തിന് നേതൃത്വം നൽകുകയും പുതിയകമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് മണിക്കുട്ടൻ ജി, വൈസ് പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ഷാജി മുതല, സെക്രട്ടറി സുരേഷ് പുത്തന്‍വിളയില്‍, ജോയൻറ് സെക്രട്ടറി സിബി കുര്യൻ തോമസ് ആൻഡ് മോബി കുര്യാക്കോസ്, ട്രഷറർ ഷമീർ സലിം കൊല്ലം, ചീഫ് കോർഡിനേറ്ററായി ദീപക് തണൽ, നാട്ടിലെ യൂനിറ്റുമായി കോഓഡിനേറ്റ് ചെയ്യാൻ സിബിൻ സലിം, സുഭാഷ് തോമസ് അങ്ങാടിക്കൽ, കലക്ഷൻ കോഓഡിനേറ്ററായി നവാസ് കുണ്ടറ, മീഡിയ കോഓഡിനേറ്റർ അനസ് റഹീം എന്നിവരെ തെരഞ്ഞെടുത്തു.
ജവാദ് വക്കം, ഇസ്മയിൽ, സക്കിർ, തോമസ് ഫിലിപ്പ്, രഞ്ജിത്ത് കുരുവിള , വിനീഷ്, സുമി ഷമീർ, ശ്രീജ ശ്രീധരൻ, എന്നിവർ എക്സിക്യുട്ടിവ് മെംബേർസായും കമ്മിറ്റിയുടെ രക്ഷാധികാരികളായി നിസാർ കൊല്ലം, നൗഷാദ് മഞ്ഞപ്പാറ, സയ്യിദ് ഹനീഫ് എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് യോഗത്തിൽ പങ്കെടുത്തവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിക്കുകയും, തണലിന്റെ ജില്ലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
എറണാകുളം , ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളാണ് തണൽ സൗത്ത് സോണിൻ്റെ കീഴിൽ വരുന്നത്. ഇതിൽ ചേർന്നു പ്രവർത്തിക്കുവാൻ താൽപര്യമുള്ളവർ മണിക്കുട്ടൻ - 38899576, സുരേഷ് പുത്തന്‍വിളയില്‍ - 36377837, ഷമീർ സലിം കൊല്ലം - 66367260 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.