അൽ നൂർ ഇന്റർനാഷനൽ സ്കൂളിലെ നഴ്സറി, റിസപ്ഷൻ വിദ്യാർഥികളുടെ വാർഷിക കായിക പുരസ്കാര വിതരണച്ചടങ്ങിൽനിന്ന്
മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂളിലെ നഴ്സറി, റിസപ്ഷൻ വിദ്യാർഥികളുടെ വാർഷിക കായിക പുരസ്കാര വിതരണ ചടങ്ങ് ജനുവരി 29ന് സ്കൂളിൽ നടന്നു.
വിവിധ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച കൊച്ചു കൂട്ടുകാർ സ്വർണ, വെള്ളി, വെങ്കല മെഡലുകൾ ഏറ്റുവാങ്ങി. സ്കൂൾ സ്ഥാപകനും ചെയർമാനുമായ അലി ഹസൻ, ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ അൽകോ ഹെജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
റിസപ്ഷൻ 12-ലെ യൂസഫ് മുഹമ്മദ് സെയ്ദിന്റെ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് റിസപ്ഷൻ 21ലെ ജൂദ് ഹുസൈൻ യൂസുഫ് സ്വാഗതം പറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിച്ച വർണാഭമായ ബാൻഡ് പ്രകടനം ചടങ്ങിന് മാറ്റുകൂട്ടി. നാനൂറിലധികം രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ പ്രകടനം കൈയടി നേടി. കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മികവ് പുലർത്താൻ അൽ നൂർ പ്രതിജ്ഞാബദ്ധമാണെന്ന് മെഡലുകൾ വിതരണം ചെയ്തുകൊണ്ട് ചെയർമാൻ അലി ഹസൻ പറഞ്ഞു. കായിക മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ ആവേശത്തെയും ടീം വർക്കിനെയും അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.