യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ 2026-27 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ

ആ​ദ്യ പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ​നി​ന്ന്

യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ പ്ര​വ​ർ​ത്ത​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ 2026-27 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ആ​ദ്യ പ്ര​വ​ർ​ത്ത​ക സം​ഗ​മം ഫ്ര​ണ്ട്‌​സ് ഓ​ഫീ​സി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച യോ​ഗ​ത്തി​ൽ, ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സി യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും സ​ജീ​വ​മാ​യ സാ​ന്നി​ധ്യ​മാ​കാ​നും സം​ഘ​ട​ന​ക്ക് സാ​ധി​ച്ച​താ​യി അം​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തി.

പു​തി​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​രും വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ന​ന്മ​യു​ടെ പാ​ത​യി​ലു​ള്ള പ്ര​വ​ർ​ത്ത​ക നി​ര വി​പു​ലീ​ക​രി​ക്കാ​നും, അ​റി​വും ജാ​ഗ്ര​ത​യു​മു​ള്ള ഒ​രു യു​വ​ത്വ​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പു​തി​യ സ​മി​തി പ്രാ​ധാ​ന്യം ന​ൽ​കും.

പ്ര​വാ​സ​കാ​ല​ത്തെ അ​ർ​ഥ​പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ച്ച് തൊ​ഴി​ൽ മേ​ഖ​ല​യി​ലും മ​റ്റ് സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലും ജാ​ഗ്ര​ത​യു​ള്ള​വ​രാ​കാ​നും, സേ​വ​ന-​സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യു​വാ​ക്ക​ളു​ടെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​റ​പ്പാ​ക്കു​ക​യും മാ​ർ​ഗ രേ​ഖ​യു​ടെ പ്ര​ധാ​ന ഊ​ന്ന​ലി​ൽ പെ​ട്ട​താ​ണ് . പ്ര​വാ​സ​ലോ​ക​ത്തെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ർ​ഗാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്യും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​മു​ഖ​വും പ്ര​സി​ഡ​ന്റ് അ​ജ്മ​ൽ ഷ​റ​ഫു​ദ്ദീ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ മു​ൻ​നി​ർ​ത്തി പു​തി​യ കാ​ല​യ​ള​വി​ൽ കൂ​ടു​ത​ൽ ഗൗ​ര​വ​ത്തോ​ടും ഊ​ർ​ജ​സ്വ​ല​ത​യോ​ടും കൂ​ടി ക​ർ​മ​രം​ഗ​ത്ത് സ​ജീ​വ​മാ​കാ​ൻ പ്ര​സി​ഡ​ന്റ് പ്ര​വ​ർ​ത്ത​ക​രെ ഓ​ർ​മി​പ്പി​ച്ചു. സാ​ജി​ർ ഇ​രി​ക്കൂ​ർ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ബ​ഹ്‌​റൈ​ന്റെ അ​ഞ്ച് സ​ർ​ക്കി​ളു​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Youth India Bahrain activists organized a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.