ഗജവീരൻമാരും ക്ഷേത്ര മാതൃകകളുമായി പ്രവാസികളും പൂരം ആഘോഷിച്ചു

മനാമ: തൃശൂർ പൂരനാളിൽ ബഹ്​റൈനിലെ തൃശൂർ നിവാസികളുടെ കൂട്ടായ്​മയായ ‘സംസ്​കാര’ നടത്തിയ ചെറുപൂരം കാണാൻ കേരളീയ സമാജത്തിൽ നിരവധി പേരെത്തി. അവധി ദിവസമായതിനാൽ വൻ തിരക്കാണ്​ അനുഭവപ്പെട്ടത്​. വൈകീട്ട്​ നാലരയോടെ സമാജത്തിൽ പ്രത്യേകം തയാറാക്കിയ ക്ഷേത്രനടയുടെ മാതൃകക്കു മുന്നിൽ പ്രശസ്​ത തുള്ളൽ അധ്യാപകൻ കലാമണ്ഡലം ഗീതാനന്ദൻ കൊടിയേറ്റം  നടത്തി. കണിമംഗലം ശാസ്​താവ്​ (മഠത്തിൽ വരവ്​) എഴുന്നള്ളിയതോടെ പൂരത്തിന്​ തുടക്കമായി. 

തുടർന്ന്​ പ്രതീകാത്​മകമായി ചെറുപൂരങ്ങളും വർണാഭമായ ഘോഷയാത്രയും നടന്നു. തെയ്യം, ഗോപുര കാവടി, പൂക്കാവടി എന്നിവ പൂരത്തിന്​ മിഴിവേകി.
ബഹ്​റൈൻ സോപാനം വാദ്യകലാ സംഘത്തി​ന്​ നേതൃത്വം നൽകുന്ന സന്തോഷ്​ കൈലാസി​നുകീഴിൽ 75ഒാളം പേർ അണിനിരന്ന ഇലഞ്ഞിത്തറമേളം ആർപ്പുവിളികളാൽ ആവേശത്തി​​​െൻറ പെരുമഴ സൃഷ്​ടിച്ചു. ഹാളി​​​െൻറ ഇരുവശങ്ങളിലായി പത്ത്​ ഗജവീരൻമാരുടെ മാതൃക അണിനിരന്ന്​ കുടമാറ്റം നടത്തി. നൂറ്റമ്പതോളം വർണകുടകളാണ്​ നിമിഷങ്ങൾകൊണ്ട്​ വർണപ്രപഞ്ചം തീർത്തത്​.

പൂരം സംഘടിപ്പിക്കാൻ നിരവധി പേരുടെ സഹായസഹകരണങ്ങൾ ലഭിച്ചതായി ‘സംസ്​കാര’​ ഭാരവാഹികൾ പറഞ്ഞു. ‘പൂരപറമ്പിൽ’ ബലൂൺ കച്ചവടം, കുപ്പിവള, ചായക്കട, കപ്പലണ്ടി വിൽപനക്കാർ തുടങ്ങിയ വഴിവാണിഭക്കാരുടെ സ്​റ്റാളുകൾ ഗൃഹാതുരത്വം ഉണർത്തുന്നതായി. പൂരത്തി​​​െൻറ മഹാത്​മ്യവും ചരിത്രവും അറിയുന്നതിനായി എക്​സിബിഷനും ഒരുക്കിയിരുന്നു.

Tags:    
News Summary - thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.