തിരുവപ്പന മഹോത്സവം പോസ്റ്റർ പ്രകാശനച്ചടങ്ങ്
മനാമ: ബഹ്റൈൻ മുത്തപ്പൻ സേവാ സംഘം, സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് ജൂൺ 17ന് നടത്തുന്ന തിരുവപ്പന മഹോത്സവം 2024ന്റെ പോസ്റ്റർ പ്രകാശനം കേരളീയ സമാജത്തിൽ നടന്നു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ബഹ്റൈൻ മുത്തപ്പൻ സേവാ സംഘം ജനറൽ സെക്രട്ടറി റിതിൻ രാജ് സ്വാഗതം പറഞ്ഞു. മുത്തപ്പൻ സേവാ സംഘം പ്രസിഡന്റ് സുനേഷ് സാസ്കോ അധ്യക്ഷത വഹിച്ചു.
തിരുവപ്പന മഹോത്സവം ജനറൽ കൺവീനർ സതീഷ് മുതലയിൽ, സ്റ്റാർ ഇവൻറ്സ് മാനേജിങ് ഡയറക്ടർ സേതുരാജ് കടക്കൽ, കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് എം.ടി വിനോദ് കുമാർ, എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ്, ജി.എസ്.എസ് ചെയർമാൻ വിനുരാജ്, എൻ.ഒ. രാജൻ, കേരളീയ സമാജം വൈസ് പ്രസിഡന്റ് ദിലീഷ്, എസ്.എൻ.സി.എസ് സെക്രട്ടറി സജീവൻ, കെ.വി. പവിത്രൻ, മാതാ അമൃതാനന്ദമയി സേവ സമിതി ബഹ്റൈൻ കോഓഡിനേറ്റർ സുധീർ തിരുനിലത്ത്, കെ.ടി. സലീം തുടങ്ങിയവർ സംസാരിച്ചു. മുത്തപ്പൻ സേവാ സംഘം ട്രഷറർ അരുൺകുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.