അസ്സയിനാർ മടങ്ങുന്നു; 38 വർഷത്തെ പ്രവാസശേഷം

മനാമ: നീണ്ട 38 വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ട് പയ്യോളി കീഴൂർ സ്വദേശി അസ്സയിനാർ നാട്ടിലേക്ക്​ മടങ്ങുന് നു. വിദ്യാഭ്യാസത്തിന്​മലബാർ മേഖലയിൽ വലിയ പ്രാമുഖ്യം കൊടുക്കാതിരുന്ന 70കളിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജി ൽ നിന്നും ബിരുദം നേടിയാണ്​ അദ്ദേഹം 1980ൽ ബഹ്​റൈനിൽ എത്തുന്നത്​.
കമ്പനികളിൽ അന്ന്​ ഇൗ വിദ്യാഭ്യാസ യോഗ്യത വെച്ച്​ തരക്കേടില്ലാത്ത ജോലി ലഭിക്കുമായിരുന്നിട്ടും കച്ചവട മേഖലയോടായിരുന്നു താൽപര്യം. നാട്ടുകാരായ സുഹൃത്തുക്കളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ബുഖുവാരയിലെ മക്ക മാർക്കറ്റിൽ നിന്ന് തുടങ്ങി ഒരു പാട് കാലം കോൾഡ് സ്​റ്റോർ മേഖലയിൽ പ്രവർത്തിച്ചു. ഹൈപ്പർ മാർക്കറ്റുകൾ ഇല്ലാതിരുന്ന ആ സമയം ചെറുകിട വ്യാപാരത്തി​​​െൻറ ചാകരക്കാലമായിരുന്നു എന്ന്​ അസ്സയിനാർ പറഞ്ഞു. അന്ന്​ സ്വദേശികളുമായി പലർക്കും അടുത്ത ബന്ധമുണ്ടായിരുന്നു. കട സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തെ സ്വദേശികളുടെ വീടുകളിലെ വിവാഹങ്ങൾക്കും, മരണാന്തര ചടങ്ങുകൾക്കുമൊക്കെ ഒരു പാട് തവണ പ​െങ്കടുത്ത കാര്യം അദ്ദേഹം ഒാർത്തു. ഇപ്പോൾ ഇത്തരം ബന്ധങ്ങൾ കുറഞ്ഞു വരികയാണ്​. സ്വകാര്യ ദുഃഖങ്ങൾ വരെ പങ്കു വെച്ചിരുന്ന സ്വദേശി സൗഹൃദങ്ങൾ പല മലയാളികൾക്കും ഉണ്ടായിരുന്നു.
റിഫയിലും ജൗവിലും കോൾഡ്​ സ്​റ്റോർ നടത്തിയ ശേഷം പച്ചക്കറി വിതരണത്തിലും സ്​റ്റേഷനറി വ്യാപാരത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്​ അസ്സയിനാർ. ദീർഘകാലത്തെ ബന്ധമുള്ള ബഹ്​റൈൻ വിട്ടുപോകുന്നതിൽ വിഷമമുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.
എങ്കിലും പിറന്ന നാട്ടിൽ ശിഷ്​ടകാലം കഴിയാം എന്ന സന്തോഷവുമുണ്ട്​. നിർണിത കാലത്തേക്ക് മാത്രം എടുത്തണിയാനുള്ള ത്യാഗത്തി​​​െൻറ കുപ്പായമാണ് പ്രവാസം എന്ന്​ നല്ലൊരുവായനക്കാരൻ കൂടിയായ അസ്സയിനാർ പറഞ്ഞു. പ്രവാസത്തിനിടയിലും വാങ്ങിക്കൂട്ടിയ പുസ്​തകശേഖരവുമായാണ് ഇന്ന്​​ നാട്ടിലേക്ക്​ മടങ്ങുന്നത്​. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ്​ കുടുംബം.

Tags:    
News Summary - "Thirikay Yathra" about Assain, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.