ഷംല ഷെരീഫ്, നസീബ തളപ്പിൽ, ഫാത്തിമ സുനീറ

ഖുർആൻ വിജ്ഞാനപരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. ഷംല ഷെരീഫ് ഒന്നാം സ്ഥാനവും നസീബ തളപ്പിൽ രണ്ടാം സ്ഥാനവും ഫാത്തിമ സുനീറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലിയ അബ്ദുൽ ഹഖ്, നസീമ ജാഫർ എന്നിവർ എ പ്ലസ് നേടിയെന്നും പരീക്ഷ കോഓർഡിനേറ്റർ എം.എം സുബൈർ പറഞ്ഞു. ഖുർആൻ ബോധനം അടിസ്ഥാനമാക്കി സൂറത്തു സബ ആണ്​ എഴുത്ത് പരീക്ഷക്കായി നിർണയിച്ചിരുന്നത്. റിഫ, മനാമ എന്നീ രണ്ടു കേന്ദ്രങ്ങളിൽ വെച്ച് നടന്ന പരീക്ഷയിൽ ബഹ്‌റൈനിലെ വിവിധ പ്രദേശത്തുള്ള നിരവധി ആളുകൾ പങ്കെടുത്തു. പരീക്ഷയിൽ പങ്കെടുത്തവരെയും വിജയികളായവരെയും ദാറുൽ ഈമാൻ കേരള വിഭാഗം ആക്ടിങ് പ്രസിഡന്‍റ്​ ജമാൽ നദ്‌വി ഇരിങ്ങൽ അഭിനന്ദിച്ചു.

Tags:    
News Summary - The winners of the Qur'an Knowledge Test have been announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.