സുബൈദ കെ.വി, നജ്​മ സാദിഖ് ,റുഫൈദ റഫീഖ്    

ഖുർആൻ വിജ്ഞാനപരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

മനാമ: ദാറുൽ ഈമാൻ ഖുർആൻ പഠനകേന്ദ്രം കേരളവിഭാഗം നടത്തിയ വിജ്ഞാനപരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. സുബൈദ കെ.വി, നജ്​മ സാദിഖ്, റുഫൈദ റഫീഖ് എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. ഷംല ശരീഫ്, ഉമ്മു അമ്മാർ, റുബീന നൗഷാദ്, ലിയ അബ്​ദുൽ ഹഖ് എന്നിവർ രണ്ടാം റാങ്കും ടി.ടി മൊയ്​തീൻ, മിഹ്റ പി.കെ എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി. ദാറുൽ ഈമാൻ കേരള വിഭാഗം എല്ലാ വർഷവും വിവിധ ഖുർആൻ അധ്യായങ്ങളിൽ വിജ്ഞാനപരീക്ഷ നടത്തിവരുന്നുണ്ട്​. സോന സകരിയ്യ, സമീർ ഹസൻ, സുജീറ നിസാം, ഖാലിദ് ചോലയിൽ, ഹസീബ ഇർഷാദ്, നാസിയ അബ്​ദുൽ ഗഫാർ, സുബൈദ മുഹമ്മദലി, റഷീദ മുഹമ്മദലി, അബ്​ദുൽ അഹദ് എന്നിവർക്ക് എ പ്ലസ് ലഭിച്ചു. 13 പേർ ഡിസ്​റ്റിങ്​ഷനും 24 പേർ ഫസ്​റ്റ്​ ക്ലാസും കരസ്ഥമാക്കി. പരീക്ഷയിൽ സംബന്ധിച്ചവരെ ദാറുൽ ഈമാൻ കേരളവിഭാഗം അധ്യക്ഷൻ ജമാൽ നദ്​വി, വിദ്യാഭ്യാസവിഭാഗം സെക്രട്ടറി ഇ.കെ. സലീം എന്നിവർ അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.