നാഷനൽ മെഡിക്കൽ ടീം നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: കോവിഡ് പ്രതിരോധത്തിന് വാക്സിനുകൾ ഫലപ്രദമാണെന്ന് വ്യക്തമാക്കി കണക്കുകൾ. വാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ വളരെ കുറവാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ രോഗികളിൽ 99.2 ശതമാനവും വാക്സിൻ എടുക്കാത്തവരാണെന്ന് നാഷനൽ മെഡിക്കൽ ടീം അംഗം ലഫ്. കേണൽ മനാഫ് അൽ ഖഹ്ത്താനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരിൽനിന്ന് രോഗം ബാധിച്ചത് നിലവിലെ രോഗികളിൽ 0.86 ശതമാനം പേർക്കു മാത്രമാണ്. രാജ്യത്ത് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന വാക്സിനുകൾ കോവിഡിനെതിരെ പ്രതിരോധ ശേഷിയുണ്ടാക്കുന്നതിൽ ഫലപ്രദമാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പ്രത്യേക വാക്സിൻ ലഭിക്കുന്നതുവരെ കാത്തിരിക്കുന്നത് ഒഴിവാക്കാനും ലഭ്യമായ വാക്സിൻ സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. 60 വയസ്സിനു മുകളിലുള്ളവർക്ക് അപ്പോയ്ൻറ്മെൻറ് ഇല്ലാതെ ഹെൽത്ത് സെൻററുകളിൽ നേരിെട്ടത്തി സിനോഫാം വാക്സിനും ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ എത്തി സ്ഫുട്നിക് വാക്സിനും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിന് മുഖ്യ കാരണം കുടുംബസംഗമങ്ങൾ
ബഹ്റൈനി സമൂഹത്തിനിടയിൽ കോവിഡ് വ്യാപനത്തിനുള്ള മുഖ്യകാരണം കൂടിച്ചേരലുകളാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. മാർച്ചിൽ റിപ്പോർട്ട് ചെയ്ത 91 ശതമാനം കേസുകളും വീടുകളിലെയും മറ്റും സംഗമങ്ങളിൽനിന്നുണ്ടായതാണ്. ജനുവരി ഒന്നുമുതലുള്ള കോവിഡ് കേസുകളിൽ 70 ശതമാനം സ്വദേശികൾക്കും 30 ശതമാനം പ്രവാസികൾക്കുമാണ്. വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും ഒരേ വീട്ടിലുള്ളവരെ മാത്രം പെങ്കടുപ്പിച്ച് ചടങ്ങുകൾ നടത്താനും അദ്ദേഹം ഒാർമിപ്പിച്ചു. വീട്ടിലെ പ്രായമായവർ, രോഗികൾ എന്നിവരുമായി ഇടപഴകുേമ്പാൾ മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നുമുതൽ 175 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരാൾ മാത്രമാണ് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചത്. ഇൗ സ്ത്രീക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇൗ സഹാചര്യത്തിൽ വാക്സിൻ സ്വീകരിക്കാൻ എല്ലാവരും സന്നദ്ധരാകണം. ലോകം നേരിടുന്ന അസാധാരണ സാഹചര്യത്തെ അസാധാരണ നടപടികളിലൂടെയാണ് നേരിടേണ്ടത്. പ്രായമായവർ, ഗർഭിണികൾ, മാറാരോഗികൾ, അമിതവണ്ണമുള്ളവർ എന്നിവർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധന ശക്തം
കോവിഡ് മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കുന്നുവെന്ന് ഉറപ്പാൻ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കുന്നുണ്ടെന്ന് പബ്ലിക് സെക്യൂരിറ്റി മേധാവി ലഫ്. ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ പറഞ്ഞു. വ്യാപാരസ്ഥാപനങ്ങളിലും റസ്റ്റാറൻറുകളിലും പരിശോധന ശക്തമാക്കി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് എല്ലാ ഗവർണറേറ്റുകളിലും പൊലീസ് അധികാരികൾ നടപടി സ്വീകരിക്കുന്നുണ്ട്. മാസ്ക് ധരിക്കാത്തതിന് ഇതുവരെ 66,714 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 8786 പേർക്കെതിരെയും നടപടി സ്വീകരിച്ചു.
തടവുകാർക്കിടയിൽ കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മുൻകരുതൽ സ്വീകരിക്കുന്നുണ്ട്. പുനരധിവാസകേന്ദ്രങ്ങളിൽ പുതുതായി എത്തുന്നവർക്ക് ക്വാറൻറീൻ നിർബന്ധമാക്കി. സിവിൽ ഡിഫൻസുമായി സഹകരിച്ച് അണുനശീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. രജിസ്റ്റർ ചെയ്ത എല്ലാ തടവുകാർക്കും ഇതിനകം വാക്സിൻ നൽകിക്കഴിഞ്ഞു. ബദൽ ശിക്ഷാനടപടികൾക്ക് അർഹരായ തടവുകാരുടെ പുതിയ പട്ടിക തയാറാക്കി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. തടവുകാരുടെ സ്ഥിതിയെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ദേശവിരുദ്ധ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.