മനാമ: കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മുൻ നിയമസഭ സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഗാധ ദുഃഖം രേഖപ്പെടുത്തി. അരനൂറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ പൊതുപ്രവർത്തന ജീവിതം എന്നും മാതൃകാപരമായിരുന്നു. വിവാദങ്ങളിൽനിന്ന് അകന്നുനിന്നുകൊണ്ടുള്ള നേതൃപാടവം എന്നും ശ്രദ്ധേയമായിരുന്നു. പാർട്ടി ഭേദമെന്യേ എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഒരുകാലത്ത് കേരളത്തിലെ കോൺഗ്രസിലെ അതികായനായിരുന്ന തങ്കച്ചൻ, തന്റെ പ്രവൃത്തികളിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയെന്നും ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.