മനാമ: കഴിഞ്ഞ ഏഴുവർഷത്തിനിടെ നടപ്പാതകളുടെ നീളം 4307 കിലോമീറ്ററായി വർധിച്ചതായി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണകാര്യ മന്ത്രാലയത്തിലെ റോഡ്സ് കാര്യ അസി. അണ്ടർ സെക്രട്ടറി കാദിം അലി അബ്ദുല്ലത്തീഫ് വ്യക്തമാക്കി. 2015ൽ 3495 കിലോമീറ്റർ നടപ്പാതകളാണ് രാജ്യത്തുണ്ടായിരുന്നത്. ഏഴു വർഷത്തിനിടയിൽ ഇത് 812 കിലോമീറ്റർ വർധിച്ച് 4307 കിലോമീറ്ററിലെത്തി.
രാജ്യത്തെ പ്രധാന നിരത്തുകളുടെ നീളം 2015ൽ 572 കിലോമീറ്ററായിരുന്നു. നടപ്പുവർഷം 21 കിലോമീറ്റർ വർധിച്ച് 593 കിലോമീറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.