മനാമ: മുഹറഖ് മലയാളി സമാജം നടത്തിവരുന്ന ഭക്ഷണവിതരണ പദ്ധതിയായ 'എരിയുന്ന വയറിന് ഒരു കൈത്താങ്ങ്' പദ്ധതിയിലുൾപ്പെടുത്തി വിഷുദിനത്തിൽ പൊൻകണി 2021 സീസൺ മൂന്നിെൻറ ഭാഗമായി 50ഒാളം തൊഴിലാളികൾക്ക് സൗജന്യ വിഷുസദ്യ വിതരണം ചെയ്തു. അസ്രി തൊഴിലാളികൾക്കടക്കം മുഹറഖ് ഗവർണറേറ്റിലെ വിവിധ മേഖലകളിൽ സദ്യ നൽകി.
എം.എം.എസ് പ്രസിഡൻറ് അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്മാൻ കാസർകോട്, മുൻ പ്രസിഡൻറ് അനസ് റഹിം, മറ്റു ഭാരവാഹികളായ മുജീബ് വെളിയങ്കോട്, നിസാർ മാഹി, സജീവൻ വടകര, വിജിലേഷ്, ഹരികൃഷ്ണൻ, വനിത വിങ് ഭാരവാഹികളായ സുജ ആനന്ദ്, ദിവ്യ പ്രമോദ്, ഷംഷാദ് അബ്ദുൽ റഹ്മാൻ, നാഫിയ അൻവർ, അജന്യ ബിജിലേഷ് എന്നിവർ നേതൃത്വം നൽകി.
'പൊൻകണി 2021'െൻറ ഭാഗമായി സർഗവേദി കലാകാരന്മാരായ അനീഷ് കുമാർ, പ്രസീത മനോജ് എന്നിവരുടെ നേതൃത്വത്തിൽ ലൈവ് മ്യൂസിക് പ്രോഗ്രാം ഫേസ്ബുക്ക് പേജിൽ അരങ്ങേറി. സിനിമ നിർമാതാവും സാമൂഹിക പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത്, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും സമാജം രക്ഷാധികാരിയുമായ എബ്രഹാം ജോൺ എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.