ബ​ഹ്​​റൈ​നി​ൽ ആ​ദ്യ​മാ​യി ഇ-​പാ​സ്​​പോ​ർ​ട്ട്​ ല​ഭി​ച്ച വ്യ​ക്തി​യെ ആ​ദ​രി​ച്ച​പ്പോ​ൾ

ആദ്യമായി ഇ-പാസ്​പോർട്ട്​ ലഭിച്ച വ്യക്​തിയെ ആദരിച്ചു

മനാമ: ബഹ്റൈനിൽ ആദ്യമായി ഇ-പാസ്പോർട്ട് ലഭിച്ച വ്യക്തിയെ പാസ്പോർട്ട്സ് വിഭാഗം ഡയറക്ടർ മേജർ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ ദുആജ് ആൽ ഖലീഫ ആദരിച്ചു.സ്വദേശികൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.മാർച്ച് 28നാണ് രാജ്യത്ത് ഇ-പാസ്പോർട്ട് സംവിധാനം നിലവിൽ വന്നത്. അതുവരെ പാസ്പോർട്ട് പുതുക്കുന്നതിന് മാത്രമാണ് ഓൺലൈൻ സേവനം ലഭ്യമായിരുന്നത്.ആദ്യമായി പാസ്പോർട്ട് എടുക്കുന്നവർ എൻ.പി.ആർ.എ ഓഫിസിൽ പോകേണ്ടിയിരുന്നു.

ഇനിമുതൽ ആദ്യമായി പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കും ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകളും ഓൺലൈനായി നൽകാം. രാജ്യത്തെ എല്ലാ ഇലക്ട്രോണിക് സേവനങ്ങൾക്കുമുള്ള ഇ-കീ ഉപയോഗിച്ചാണ് അപേക്ഷ നൽകേണ്ടത്. കുട്ടികൾക്കാണെങ്കിൽ പിതാവിന്റെ ഇ-കീ ഉപയോഗിക്കാം. ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചാൽ പാസ്പോർട്ട് വാങ്ങാൻ മാത്രമാണ് എൻ.പി.ആർ.എ ഓഫിസിൽ പോകേണ്ടത്. 

Tags:    
News Summary - The first person to receive an e-passport was honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.