തീനാളങ്ങൾ വിഴുങ്ങിയത് നിരവധിപേരുടെ അതിജീവന സ്വപ്നങ്ങൾ

മ​നാ​മ: നി​ര​വ​ധി വ്യാ​പാ​രി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഉ​പ​ജീ​വ​നോ​പാ​ധി​ക​ളാ​ണ് ഓ​ൾ​ഡ് മ​നാ​മ മാ​ർ​ക്ക​റ്റി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി വ്യാ​പാ​രി​ക​ളു​ടെ ക​ട​ക​ളും സാ​ധ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഭാ​ഗ​ത്തെ നാ​നൂ​റി​ല​ധി​കം ക​ട​ക​ൾ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ​ക്കു​പു​റ​മെ പ​ണ​വും വ​സ്ത്ര​വും രേ​ഖ​ക​ളു​മ​ട​ക്കം എ​ല്ലാ സം​ഗ​തി​ക​ളും ന​ഷ്ട​പ്പെ​ട്ട​വ​രാ​ണ​ധി​ക​വും. സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ​കൊ​ണ്ടാ​ണ് തീ ​കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്കു വ്യാ​പി​ക്കാ​തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും തീ ​വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ക​യും ചെ​യ്തെ​ന്ന് പ​ബ്ലി​ക്ക് സെ​ക്യൂ​രി​റ്റി മേ​ധാ​വി ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ താ​രി​ഖ് ബി​ൻ ഹ​സ​ൻ അ​ൽ-​ഹ​സ്സ​ൻ പ​റ​ഞ്ഞു.

പെ​രു​ന്നാ​ൾ ക​ച്ച​വ​ടം ന​ട​ക്കേ​ണ്ട ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ന്റെ ആ​ഘാ​ത​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ളും ജീ​വ​ന​ക്കാ​രും. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മു​ൻ​നി​ർ​ത്തി അ​ധി​കൃ​ത​ർ വ​ഴി​യ​ട​ച്ച​തോ​ടെ സ്വ​ന്തം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ വ​ള​രെ ദൂ​രെ​നി​ന്ന് കാ​ണാ​നേ പ​ല​ർ​ക്കും വ്യാ​ഴാ​ഴ്ച​യും ക​ഴി​ഞ്ഞു​ള്ളു. സൂ​ഖി​ലെ താ​മ​സ​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം വ​ള​രെ ആ​ശ്വാ​സ​ക​ര​മാ​യി.

അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ക​യും മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ ന​ൽ​കി​യും മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു. തീ​യ​ണ​ക്കാ​ൻ പ​രി​ശ്ര​മി​ച്ച സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ​ക്ക​ട​ക്കം കു​ടി​വെ​ള്ള​വും ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ല​ഭ്യ​മാ​ക്കി.

Tags:    
News Summary - The fires engulfed the survival dreams of many

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-03 07:32 GMT