പ്രെഡേറ്റേഴ്സ് കപ്പ് സീസൺ 2 ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും
മനാമ.: കേരള ഫുട്ബാൾ അസോസിയേഷൻ ബഹ്റൈന്റെ പൂർണ പിന്തുണയോടെ പ്രെഡേറ്റേഴ്സ് എഫ്.സി സംഘടിപ്പിക്കുന്ന പ്രെഡേറ്റേഴ്സ് കപ്പ് സീസൺ 2 അമേച്ചർ കാറ്റഗറി ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. 16 പ്രമുഖ ടീമുകൾ മാറ്റുരച്ച ആവേശകരമായ നോക്കൗട്ട് പോരാട്ടങ്ങളിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുത്ത എട്ട് ടീമുകൾ ഇന്ന് സിഞ്ചൽ അഹ്ലി സ്റ്റേഡിയത്തിൽ പോരാടും. രാത്രി 9.30 ഓടെ തുടങ്ങുന്ന ആദ്യ മത്സരത്തിൽ എം.എം.എസ്.ഇ എഫ്.സിയും സോക്കർ എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ ഹയാഖ് കൊണ്ടോട്ടി എഫ്.സി കരുത്തരായ ബഹ്റൈൻ ബേരീയേസ് എഫ്സിയെ നേരിടും. മൂന്നാം മത്സരത്തിൽ ബ്ലാക്ക് റേഞ്ചേഴ്സ് എഫ്.സിയും അഹ്ലി എഫ്.സിയും കളത്തിലിറങ്ങും. നാലാം മത്സരത്തിൽ മലബാർ എഫ്.സിയും വാദിമ ആൻഫീൽഡ് എഫ്.സിയുമാണ് മാറ്റുരക്കുന്നത്. സെമിഫൈനൽ ഫൈനൽ പോരാട്ടങ്ങൾ നാളെ വെള്ളിയാഴ്ചയാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.